India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് വിഭാഗവുമായി ലയന ചർച്ചയോ? നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

Google Oneindia Malayalam News

കോട്ടയം: പാർട്ടി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള പിളർപ്പിന് ശേഷം ഏറ്റവും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞ കേരള കോണ്‍ഗ്രസ് വിഭാഗം ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം ആണെന്ന് കണക്കുകള്‍ പറയും. പാർട്ടിയുടെ ചിഹ്നം, പേര് എന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ജോസഫിനെ കോടതിയില്‍ തോല്‍പ്പിച്ചാണ് ജോസ് കെ മാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിയെ ഇടത് ചേരിയില്‍ എത്തിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിനേക്കാള്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചു. ആകെയുണ്ടായ തിരിച്ചടി പാലായിലേയും കടുത്തുരുത്തിയിലേയും തോല്‍വിയാണ്. ജോസഫ് ആവട്ടെ പിസി തോമസുമായി ലയിച്ച് ബ്രാക്കറ്റില്ലാതെ ഏക കേരള കോണ്‍ഗ്രസുമായി.

ദുബായ് ഭരണാധികാരിയുടെ മലയാളം ട്വീറ്റ്; പിണറായിയുടെ വക അറബിയിൽ; പ്രവാസികൾക്കിടയിൽ വൈറൽദുബായ് ഭരണാധികാരിയുടെ മലയാളം ട്വീറ്റ്; പിണറായിയുടെ വക അറബിയിൽ; പ്രവാസികൾക്കിടയിൽ വൈറൽ

പിജെ ജോസഫും ജോസ് കെ മാണിയും വീണ്ടും അടുക്കുന്നോ

ഇതിനിടയിലാണ് പിജെ ജോസഫും ജോസ് കെ മാണിയും വീണ്ടും അടുക്കുന്നുവെന്ന ആഭ്യൂഹം ശക്തമായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് കേരള കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ നിന്നും നേതാക്കള്‍ക്കിടയില്‍ നിന്നും നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജോസുമായുള്ള സഹകരണത്തേക്കുറിച്ചുള്ള ചില പരാമർശങ്ങള്‍ ജോസഫ് നടത്തിയത്.

ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി

കാർഷികമേഖലയ്ക്ക് വലിയ പ്രധാന്യം കൊടുക്കുന്ന പാർട്ടി

കാർഷികമേഖലയ്ക്ക് വലിയ പ്രധാന്യം കൊടുക്കുന്ന പാർട്ടിയെന്ന നിലയില്‍ വിവിധ കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ച് നില്‍ക്കുന്നത് തന്നെയാണ് ഗുണകരം. പക്ഷെ അത് എങ്ങനെ പ്രായോഗികമാവും എന്നത് ഓരോ പാർട്ടിയുമാണ് ചിന്തിക്കേണ്ടത്. ഇക്കാര്യത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് എം എല്‍ എ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇടുക്കിയിലെ പട്ടയം പോലുള്ള വിഷയങ്ങളില്‍ യോജിച്ച് പോയാല്‍

ഇടുക്കിയിലെ പട്ടയം പോലുള്ള വിഷയങ്ങളില്‍ യോജിച്ച് പോയാല്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള പാർട്ടിയും തങ്ങളും തമ്മില്‍ അടുക്കാനുള്ള പശ്ചാത്തലം ഒരുങ്ങും. കാർഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില എന്നത് കേരള കോണ്‍ഗ്രസ് പാർട്ടികള്‍ നേരത്തെ മുതല്‍ ഉന്നയിക്കുന്ന കാര്യമാണ്. ഇത്തരം വിഷയങ്ങൾ എടുത്തു കൊണ്ട് യോജിച്ചു നീങ്ങാൻ കഴിഞ്ഞാൽ ചില മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നും ജോസഫ് കൂട്ടിച്ചേർത്തിരുന്നു.

ഇതോടെയാണ് വീണ്ടും ലയന നീക്കമെന്ന അഭ്യൂഹം ശക്തമായത്.

ഇതോടെയാണ് വീണ്ടും ലയന നീക്കമെന്ന അഭ്യൂഹം ശക്തമായത്. ജോസ് വിഭാഗവുമായി യോജിപ്പുണ്ടാകുന്നില്ലെങ്കിൽ ജനാധിപത്യ കേരളാ കോൺഗ്രസ് വഴി ഇടതുമുന്നണിയിലെത്താൻ മന്ത്രി ആന്റണി രാജുവുമായി ജോസഫ് ചർച്ച നടത്തിയെന്ന പ്രചാരണവും ഇതിനിടെ ഉണ്ടായിരുന്നു. നേരത്തെ ജോസഫ് ഗ്രൂപ്പില്‍ നിന്നുള്ള നേതാക്കളായിരുന്നു കേരള കോണ്‍ഗ്രസ് എം വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് രംഗത്ത് വന്നത്. അഭ്യൂഹങ്ങള്‍ ശക്തമായതോടെ ഇത്തരത്തില്‍ യാതൊരു നീക്കവും ഇല്ലായെന്ന് വ്യക്തമാക്കി പി ജെ ജോസഫിന് തന്നെ രംഗത്ത് വരേണ്ടി വന്നു.

കേരള കോണ്‍ഗ്രസ് എം ക്യാമ്പില്‍ നിന്നും

കേരള കോണ്‍ഗ്രസ് എം ക്യാമ്പില്‍ നിന്നും ഇതേ തരത്തിലുള്ള പ്രതികരണം തന്നെയാണ് ഉണ്ടാവുന്നത്. പി.ജെ ജോസഫുമായി കേരളാ കോൺഗ്രസ് (എം) വീണ്ടും അടുക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നായിരുന്നു എന്‍ ജയരാജിന്റെ പ്രതികരണം. 'പി.ജെ ജോസഫുമായി കേരളാ കോൺഗ്രസ് (എം) വീണ്ടും അടുക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. പിൻവാതിലിലൂടെ കയറി ഇടതുമുന്നണിയെ ദുർബലപ്പെടുത്താനുള്ള അച്ചാരം ആരോടെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അത് കൈയിൽ വച്ചാൽ മതി. ജോസഫും കൂട്ടരുമായും ഒരു രാഷ്ട്രീയ സഖ്യത്തെക്കുറിച്ചും തങ്ങൾ ചിന്തിച്ചിട്ടുപോലുമില്ല"- എന്‍ ജയരാജ് പറഞ്ഞു.

അധികാരവും ജോലിയും ഇല്ലാതെ സർക്കാരിന്റെ ശമ്പളം

അധികാരവും ജോലിയും ഇല്ലാതെ സർക്കാരിന്റെ ശമ്പളം പറ്റുന്ന ജയരാജ്, ജോസിന്റെ പ്രസ്താവനാ തൊഴിലാളിയായി അധഃപതിക്കരുതെന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന് മറുപടിയായി ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗം സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടത്. കെഎം മാണിയെ അപമാനിച്ച് ഇല്ലാതാക്കിയ എല്‍ഡിഎഫില്‍ കടന്നുകൂടി അധികാരത്തിന്റെ അപ്പക്കഷ്ണം നുകരുന്നവർ നടത്തുന്ന കുപ്രചാരണം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

cmsvideo
  മനസോടെ ഇത്തിരി ഭൂമി, കുടുംബസ്വത്ത് സര്‍ക്കാരിന് കൈമാറി അടൂര്‍ ഗോപാലകൃഷ്ണന്‍ | Oneindia Malayalam
  English summary
  Kerala Congress M leader N Jayaraj has said that there are no merger talks with Joseph faction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X