അങ്ങനെ മാണി തീരുമാനിച്ചു... കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു, നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്
ചരല്‍ക്കുന്ന്(കോട്ടയം): കേരള കോണ്‍ഗ്രസ് എം യുഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്ന് ചരല്‍ക്കുന്നിലെ നിര്‍ണായക യോഗത്തിന് ശേഷം കെഎം മാണി പ്രഖ്യാപിച്ചു.
കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനും പാര്‍ട്ടി നേതാവിനെ കരിവാരിത്തേയ്ക്കാനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. യുഡിഎഫ് വിട്ടുമാറി നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് ആയി ഇരിക്കുമെന്നും കെഎം മാണി അറിയിച്ചു.

പാര്‍ട്ടിയ്ക്ക് ഇനി സ്വതന്ത്ര നിലപാടാണ് ഉള്ളത്. യുപിഎയ്ക്ക് പ്രശ്‌നാധിഷ്ടിത പിന്തുണ ആയിരിക്കും നല്‍കുകയെന്നും കെഎം മാണി അറിയിച്ചു. യുഡിഎഫ് വിടാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായാണ് സ്വീകരിച്ചത് എന്നും കെഎം മാണി പറഞ്ഞു.താഴെ തട്ട് മുതല്‍ പാര്‍ട്ടിയെ പുന:സംഘിപ്പിയ്ക്കും.
കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷമായവിമര്‍ശനം ആണ് ഉന്നയിച്ചത്. കോണ്‍ഗ്രസ്സിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തിയ ചില നാടകങ്ങള്‍ എന്ന് കെഎം മാണി പറഞ്ഞത് ബാര്‍ കോഴ വിവാദത്തെ ഉദ്ദേശിച്ച് തന്നെ ആണെന്ന് വ്യക്തം. ശത്രുക്കളെ പോലെ ചിലര്‍ പെരുമാറിയെന്നും മാണി പറഞ്ഞു.
എല്‍ഡിഎഫിലേയ്‌ക്കോ എന്‍ഡിഎയിലേയ്‌ക്കോ പോകില്ലെന്നാണ് കെഎം മാണി ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്.












Click it and Unblock the Notifications