Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാനമുണ്ടെങ്കില്‍ എംഎല്‍എമാര്‍ രാജിവയ്ക്കട്ടെ', 'കോണ്‍ഗ്രസിന്റെ ശുക്രദശ തുടങ്ങി'

തിരുവനന്തപുരം: യുഡിഎഫ് വിടുകയാണെന്ന് കെഎം മാണി പ്രഖ്യാപിച്ചതിന് പിറകെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. മാണിയുടെ തീരുമാനം വരാന്‍ കാത്തിരുന്നത് പോലെ ആയിരുന്നു നേതാക്കളുടെ പ്രതികരണങ്ങള്‍.

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിടുന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസില്‍ അന്ത:ഛിദ്രമുണ്ടാക്കാന്‍ സമ്മതിയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് എം എംഎല്‍എമാര്‍ രാജിവയ്ക്കണം എന്നാണ് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പ്രതികരിച്ചത്.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

ചെന്നിത്തല

ചെന്നിത്തല

കോണ്‍ഗ്രസിനെ വിരട്ടാന്‍ നോക്കിയാല്‍ അവര്‍ അനുഭവിയ്ക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജനാധിപത്യ വിശ്വാസികളെ കേരള കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയ്‌ക്കെതിരെ ആയിരുന്നു മാണിയുടെ വിമര്‍ശനങ്ങള്‍ ഏറെയും.

പിപി തങ്കച്ചന്‍

പിപി തങ്കച്ചന്‍

ആത്മാഭിമാനമുണ്ടെങ്കില്‍ കെഎം മാണിയും സംഘവം എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നാണ് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പ്രതികരിച്ചത്. മാണിയുടെ നിലപാട് അപഹാസ്യമാണെന്നും തങ്കച്ചന്‍ പറഞ്ഞു

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണമായണ് കെഎം മാണിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. മാണിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയി. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം നടക്കില്ലെന്നംു ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ടിഎന്‍ പ്രതാപന്‍

ടിഎന്‍ പ്രതാപന്‍

കെഎം മാണിയും കേരള കോണ്‍ഗ്രസ്സും യുഡിഎഫ് വിട്ടതോടെ കോണ്‍ഗ്രസിന്റെ ശുക്രദശ തുടങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ പ്രതികരിച്ചത്.

വിഡി സതീശന്‍

വിഡി സതീശന്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കെഎം മാണിയെ പിന്തുണച്ചത് നഷ്ടമുണ്ടാക്കിയെന്നാണ് വിഡി സതീശന്റെ പ്രതികരണം.

ഷിബു ബേബി ജോണ്‍

ഷിബു ബേബി ജോണ്‍

കാര്യം കഴിഞ്ഞപ്പോള്‍ കൈയ്യൊഴിയുന്ന സ്വഭാവമാണ് കേരള കോണ്‍ഗ്രസ് എം കാണിച്ചതെന്നാണ് ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചത്.

കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

കേരള കോണ്‍ഗ്രസിലെ എം എന്നത് മോദി ആകാതിരിക്കാന്‍ നോക്കണം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എല്‍ഡിഎഫ് മാണിക്ക് പിറകേ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍

എന്‍ഡിഎയില്‍ ചേരുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മാണി തന്നെയാണ് അഭിപ്രായം പറയേണ്ടത്. ബിജെപി ആരേയും ക്ഷണിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+