Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കോണ്‍ഗ്രസ് എം എന്‍ഡിഎയിലേക്കോ? പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ശക്തം

കോട്ടയം: മുന്നണി മാറണം എന്ന ആവശ്യം കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ ശക്തമാകുന്നു. മികച്ച അവസരം ലഭിക്കുമെങ്കില്‍ എന്‍ ഡി എയിലേക്ക് പോകണം എന്നാണ് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റില്‍ പോലും ജയിക്കാനായിരുന്നില്ല. 12 സീറ്റിലായിരുന്നു പാര്‍ട്ടി മത്സരിച്ചിരുന്നത്.

തൊടുന്നതെല്ലാം പൊന്നാകും; രാജയോഗത്തേക്കാള്‍ പവറുള്ള യോഗം മേയ് 13 മുതല്‍, ഈ രാശിക്കാരാണോ?
തൊടുന്നതെല്ലാം പൊന്നാകും; രാജയോഗത്തേക്കാള്‍ പവറുള്ള യോഗം മേയ് 13 മുതല്‍, ഈ രാശിക്കാരാണോ?

പാര്‍ട്ടി രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് കേരള കോണ്‍ഗ്രസ് എം ഇല്ലാത്ത നിയമസഭ രൂപീകരിക്കുന്നത്. പാര്‍ട്ടി ശക്തികേന്ദ്രമായ പാലായില്‍ കെ എം മാണിയ്ക്ക് ശേഷം ഒരു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാനായിട്ടില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏറ്റവും മോശം പ്രകടനമാണ് ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ഇതിന് പിന്നാലെയാണ് മുന്നണി മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്.

Kerala Congress M

യുഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ നിന്നും മലബാര്‍ മേഖലയില്‍ നിന്നും സമാനാഭിപ്രായം ഉയര്‍ന്നു. മറ്റൊരു മുന്നണിയില്‍ അര്‍ഹമായ പരിഗണന കിട്ടിയാല്‍ പോകുന്നതില്‍ തെറ്റില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

മണ്‍സൂണിന് മുമ്പെ മഴക്കാലം തുടങ്ങി..!? ബുധനാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ, യെല്ലോ അലര്‍ട്ട്
മണ്‍സൂണിന് മുമ്പെ മഴക്കാലം തുടങ്ങി..!? ബുധനാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ, യെല്ലോ അലര്‍ട്ട്

ശനിയാഴ്ചയായിരുന്നു കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നത്. കേരള കോണ്‍ഗ്രസ് മത്സരിച്ചിടത്ത് സി പി എം വോട്ടുകള്‍ ചോര്‍ന്നു എന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പിണറായി വിജയനും സി പി എമ്മിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. പിണറായി വിജയനാണ് തോല്‍വിക്ക് കാരണം എന്നും ഇനിയും അദ്ദേഹം തന്നെ എല്‍ ഡി എഫിനെ നയിച്ചാല്‍ കനത്ത തിരിച്ചടി ഉണ്ടാകും എന്നും ചിലര്‍ പറഞ്ഞു.

പശ്ചിമ ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് മുന്നണി പോകും എന്നും ഇക്കാര്യത്തില്‍ സി പി ഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ല എന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. സാധാരണ ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ ഡി എഫ് നേതൃത്വത്തിന് കഴിഞ്ഞില്ല എന്നും ചില നേതാക്കള്‍ വിമര്‍ശിച്ചു. അതേസമയം കേരള കോണ്‍ഗ്രസ് എം ഒറ്റയ്ക്ക് നില്‍ക്കണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു.

ശുക്രദശയ്‌ക്കൊപ്പം രാജയോഗവും; ജൂണ്‍ 10 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം
ശുക്രദശയ്‌ക്കൊപ്പം രാജയോഗവും; ജൂണ്‍ 10 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം

മുന്‍ മന്ത്രി റോഷി അഗസ്റ്റിനും മുന്‍ എം എല്‍ എ പ്രമോദ് നാരായണിനും രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ നേരിട്ടത്. തിരഞ്ഞെടുപ്പിന് മുന്‍പ് യു ഡി എഫിലേക്കുള്ള മാറ്റം സംബന്ധിച്ച ചര്‍ച്ചകളെ തുടക്കത്തിലെ നുള്ളിക്കളഞ്ഞത് ഇരുവരുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+