പിണറായിക്ക് മാണിയുടെ പത്രത്തിലും പ്രകീര്‍ത്തനം... എന്താണ് സംഗതി?
കോട്ടയം: മുഖ്യമന്ത്രി ആയതിന് ശേഷം പിണറായി വിജയന് എല്ലാ ഭാഗത്ത് നിന്നും പ്രശംസയാണ്. ഒരുകാലത്ത് പിണറായി വിജയനെ ഏറ്റവും അധികം എതിര്‍ത്തിരുന്ന മലയാള മനോരമ തന്നെയായിരുന്നു പ്രകീര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നിരുന്നത്.
മനോരമയ്ക്ക് രാഷ്ട്രീയം ഉണ്ടെങ്കിലും അവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രമൊന്നും അല്ല. അവര്‍ക്ക് പിണറായി വിജയനെ എത്ര വേണമെങ്കിലും പ്രശംസിയ്ക്കാം. എന്നാല്‍ 'പ്രതിച്ഛായ' അങ്ങനെ ചെയ്താല്‍ എങ്ങനെയെരിയ്ക്കും?

പ്രതിച്ഛായ- എന്ന് പറഞ്ഞപ്പോള്‍ ആകെ ഒരു അങ്കലാപ്പ് തോന്നുന്നുണ്ടോ? അങ്ങനേയും ഒരു പത്രമുണ്ടോ എന്നാണോ സംശയം? എന്നാല്‍ സംശയിക്കേണ്ട, അങ്ങനെയൊരു പത്രമുണ്ട്. സാക്ഷാല്‍ കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രമാണ് പ്രതിച്ഛായ.
ആ പത്രത്തിലാണ് പിണറായി വിജയനെ പ്രകീര്‍ത്തിച്ച് റിപ്പോര്‍ട്ട് വന്നിരിയ്ക്കുന്നത്. മലയാള മനോരമയുടെ ഓണ്‍ലൈന്‍ വിഭാഗമാണ് ഇത് ആദ്യം വാര്‍ത്തയാക്കിയത്.
സത്യത്തില്‍ പ്രതിച്ഛായയിലെ വാര്‍ത്തയല്ല വിവാദമാകുന്നത്. അതിലെ മുഖപ്രസംഗമാണ്. പിണറായി വിജയന്‍ അനുഭവ സമ്പന്നനും പക്വമതിയും ആയ നേതാവാണെന്നാണ് പറയുന്നത്. സ്ഥാനമേറ്റെടുക്കും മുമ്പ് ഉമ്മന്‍ ചാണ്ടിയെ കണ്ടതും വിഎസ് അച്യുതാനന്ദനെ കണ്ടതും എല്ലാം അഭിനന്ദനാര്‍ഹമാണെന്നാണ് 'പ്രതിച്ഛായ' പറയുന്നത്.












Click it and Unblock the Notifications