മാണിയെ ചതിച്ചത് ചെന്നിത്തലയോ? അപ്പോള്‍ ബാര്‍ കോഴയില്‍ കോണ്‍ഗ്രസ്സും പൊളിയും?
തിരുവനന്തപുരം: കോണ്‍ഗ്രസ്സിനെതിരെ അതി ശക്തമായ വിമര്‍ശനങ്ങളാണ് കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ ഉയര്‍ന്നത്. പ്രത്യേകിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്ഡഗ്രസ് എമ്മിനെ കോണ്‍ഗ്രസ് കാലുവാരി എന്നാണ് പ്രധാന ആരോപണം. പ്രത്യേകിച്ച് പിസി ജോര്‍ജ്ജ് മത്സരിച്ച പൂഞ്ഞാര്‍ മണ്ഡലത്തില്‍.

പൂഞ്ഞാറില്‍ ജോര്‍ജ്ജിന്റെ വിജയത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പണം ഒഴുക്കി എന്ന ഗുരുതരമായ ആരോപണമാണ് കേരള കോണ്‍ഗ്രസ് ഉന്നയിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ജോസ് കെ മാണിയെ തോല്‍പിയ്ക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു എന്നാണ് ആരോപണം.
ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേരള കോണ്‍ഗ്രസ് രമേശ് ചെന്നിച്ചലയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. എന്നാല്‍ എല്ലാം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകാനായിരുന്നു അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്.
കെഎം മാണിയ്‌ക്കെതിരെ പടയൊരുക്കം നടത്തിയത് രമേശ് ചെന്നിത്തലയാണെങ്കില്‍ അത് കോണ്‍ഗ്രസ്സിലും പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകും. ബാര്‍ കോഴയില്‍ ഏറ്റവും അധികം ആരോപണ വിധേയനായത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കെ ബാബു ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാബു തൃപ്പൂണിത്തുറയില്‍ പരാജയപ്പെടുകയും ചെയ്തു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായിത്തന്നെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആകില്ലെ്‌നും ഒറ്റയ്ക്ക് തീരുമാനം എടുക്കുന്നവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications