മാണിക്ക് ആരെയും വേണ്ട; നിയമസഭയില്‍ പ്രത്യേക ബ്ലോക്കാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത്...
തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്‌ളോക്ക് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കേരളാ കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി മോന്‍സ് ജോസഫ്, പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ എന്നിവരാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കത്ത് നല്‍കിയത്
സെപ്തംബര്‍ 26ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി തേടിക്കൊണ്ട് കേരളാകോണ്‍ഗ്രസ് കത്ത് നല്‍കുന്നത്. കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതിനാല്‍ തന്നെ സഭയില്‍ പ്രത്യേക ബ്‌ളോക്ക് വേണമെന്നുമാണ് കത്തിലെ ആവശ്യം.

നിയമസഭയില്‍ ഒരു മുന്നണിയയേയും പിന്തുണക്കില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശനങ്ങളില്‍ വിഷയാധിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും കത്തില്‍ പറയുന്നു. ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസ് ചതിച്ചെന്നാരോപിച്ച് പത്തനംതിട്ട ചരല്‍ക്കുന്നില്‍ ചേര്‍ന്ന സംസ്ഥാന ക്യാമ്പില്‍ വച്ച് യുഡിഎഫ് വിടാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനമെടുത്തത്.
Read Also: വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ്, അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട്; എല്ലാം ശരിയാകും...
ബാര്‍ കോഴ കേസില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎംമാണിയെ കുടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്നായിരുന്നു ആരോപണം. സഭഭയില്‍ പ്രത്യേക ബ്‌ളോക്കായി ഇരിക്കാനും അന്ന് യോഗം തീരുമാനിച്ചിരുന്നു. കെഎം മാണിയെ എല്‍ഡിഎഫിലേക്ക് സിപിഎം ക്ഷണിച്ചെങ്കിലും മാണി അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെ മാണിക്കെതിരെ ബാര്‍കോഴ കേസ് വീണ്ടും പൊന്തിവന്നു.
ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ കെഎം മാണിയുടെയും കേരളാകോണ്‍ഗ്രസിന്റെയും നീക്കത്തിന് പ്രസക്തിയുണ്ട്. നിയമസഭയില്‍ പ്രശ്‌നാധിഷ്ടിത നിലപാട് സ്വീകരിക്കുമെന്ന് മാണി പറയുന്നുണ്ടെങ്കിലും സിപിഎമ്മിനെ കടന്നാക്രമിക്കുമെന്നതില്‍ സംശയമില്ല. വരുന്ന നിയമസഭാ സമ്മേളനം വലിയ രാഷ്ട്രീയ നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും സാക്ഷിയാകുമെന്നുറപ്പാണ്.
Read also: പേജ് ഹാക്ക് ചെയ്യാന്‍ പത്ത് സെക്കന്‍റ്; ബഗ് കണ്ടെത്തിയ മലയാളിക്ക് ഫേസ്ബുക്ക് നല്‍കിയത് 11 ലക്ഷം!!!
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications