കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം കുതിര,പിന്നെ രണ്ടില; മറ്റുള്ളവരുടേത് അടിച്ച്മാറ്റുന്ന ചിന്താഗതിയാണ് ജോസഫിന്:കേരള കോണ്‍ഗ്രസ് എം

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ശരിവെച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി ജോസ് കെ മാണി നയിക്കുന്ന പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിലെ കോടതി വിധി പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്നും കേരള കോണ്‍ഗ്രസ് എം കണക്ക് കൂട്ടുന്നു. കോടതി വിധി വന്നതിന് പിന്നാലെ പിജെ ജോസഫിനെതിരെ രൂക്ഷമായ വിമര്‍ശനാണ് കേരള കോണ്‍ഗ്രസ് എം നടത്തിയത്. അവര്‍ പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരള കോൺഗ്രസ് എം

കേരള കോൺഗ്രസ് എം

രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ശരിവെച്ച് കേരള ഹൈക്കോടതിയും. രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പാർട്ടിയും ജോസ് കെ മാണിയുടെ വിഭാഗത്തിനാണ് എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതു വഴി ആദ്യ തിരിച്ചടി ജോസഫ് ഗ്രൂപ്പിന് ലഭിച്ചതിനു പിന്നാലെ ആണ് കേരള ഹൈക്കോടതിയിൽ നിന്നു കൂടി തിരിച്ചടി ഇരന്നു വാങ്ങിയിരിക്കുകയാണ് പിജെ ജോസഫ് വിഭാഗം.

 പിജെ ജോസഫ്

പിജെ ജോസഫ്

വീണ്ടും ഒരു പക്ഷേ ജോസഫ് മേൽ കോടതിയിൽ പോയേക്കാം. എവിടെ എല്ലാം പോയാലും അന്തിമ വിജയം ജോസ് കെ മാണിക്കായിരിക്കും.
ജോസഫിനെ സംബന്ധിച്ച് മറ്റുള്ളവരുടെത് ഏതു വിധേനയും അടിച്ചു മാറ്റുക എന്ന ചിന്താഗതി ആണ് എപ്പോഴും. കയറി ഇരിക്കാൻ ഇടം നൽകുന്നവരുടെത് തക്കം ലഭിക്കുമ്പോൾ അത് തട്ടിയെടുക്കുക എന്നതാണ് പണ്ടു തുടങ്ങിയെ കണ്ടുവരുന്നത്.

കെ എം മാണിയുടെ വീടും

കെ എം മാണിയുടെ വീടും

ഒരു കാലത്ത് കൂടെ കൂടി കുതിര ചിഹ്നം തട്ടിയെടുത്തു. ഇപ്പോൾ കൂടെ കൂടിയിട്ട് രണ്ടില തട്ടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനുവേണ്ടി വളരെ തരംതാണ കളികളാണ് അദ്ദേഹം നടത്തുന്നത്. പാർട്ടിയും ചിഹ്നവും തട്ടിയെടുക്കാനുള്ള ശ്രമത്തിനു പുറമെ ഇപ്പോൾ കെ എം മാണിയുടെ വീടും കൂടി അടിച്ചെടുത്തുകൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് ജോസഫ് വിഭാഗം നടത്തുന്നത്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടില ചിഹ്നം; ഹൈക്കോടതി വിധി തിരഞ്ഞെടുപ്പിലെ ആദ്യവിജയമെന്ന് ജോസ് കെ മാണി
ഭൂരിപക്ഷം വേണം

ഭൂരിപക്ഷം വേണം

ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടത് എംഎൽഎ മാരുടേയും എംപി മാരുടേയും അതുപോലെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ഭൂരിപക്ഷം ആണ്. ജോസ് കെ മാണിയെ സംബന്ധിച്ച് രണ്ട് എംഎൽഎ മാരുടേയും രണ്ട് എംപി മാരുടേയും പിൻതുണയുണ്ട്. അതാണ് മുഖ്യമായ ഘടകം. കൂടാതെ സംസ്ഥാന കമ്മിറ്റിയിൽ ഭൂരിഭാഗവും ജോസ് കെ മാണിക്ക് ഒപ്പമാണ്.

യുഡിഎഫിനേയും

യുഡിഎഫിനേയും

ആകപ്പാടെ മൂന്ന് എംഎൽഎ മാരുടെ പിൻതുണ മാത്രമാണ് ജോസഫിനുള്ളത്. അതിനാൽ ഒരു കാരണവശാലും ചിഹ്നവും പാർട്ടിയും ലഭിക്കുകയില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് ജോസഫ് കേസിന് പോകുന്നത്. ജോസഫിൻ്റെ അവസാന നീക്കം യുഡിഎഫിനേയും അടിച്ചു മാറ്റുക എന്നുള്ളതാണ്. അതിന്റെ ഭാഗമാണ് പ്രവർത്തകർ കൂടെയില്ലാതെ നേതാക്കൾ മാത്രമുള്ള ജോസഫ് വിഭാഗം കോൺഗ്രസിനെ ഭയപ്പെടുത്തി ഭൂരിഭാഗം സീറ്റുകളും വാങ്ങിയെടുത്തത്.

വീണ്ടും കരുത്തരായി

വീണ്ടും കരുത്തരായി

കേരള കോൺഗ്രസ് എം യുഡിഎഫ് മുന്നണിയിൽ ഇല്ലാത്തതിനാൽ കോൺഗ്രസ് നേതൃത്വവും വലിയ ഭയപ്പാടോടെ ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പാർട്ടിയും ജോസ് കെ മാണിക്ക് ലഭിച്ചതോടെ അവർ വീണ്ടും കരുത്തരായി മാറി. കൂടാതെ കേരള കോൺഗ്രസ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ കൂടുതൽ ആത്മവിശ്വാസവും ലഭിച്ചു.

 രണ്ട് തവണ ദിലീപിനെ ജയിലിലെത്തി കണ്ടു; ഒരു തവണ ഒപ്പം ഗണേഷ് കുമാര്‍; പ്രദീപ് കുമാറിന്‍റെ മൊഴി രണ്ട് തവണ ദിലീപിനെ ജയിലിലെത്തി കണ്ടു; ഒരു തവണ ഒപ്പം ഗണേഷ് കുമാര്‍; പ്രദീപ് കുമാറിന്‍റെ മൊഴി

English summary
Kerala Congress M said that Joseph was thinking of taking what belongs to others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X