കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസിന് പിന്നാലെ യൂത്ത് ഫ്രണ്ടും പിളര്‍ന്നു: മറുകണ്ടം ചാടിയ സജി മഞ്ഞക്കടമ്പനെ പുറത്താക്കി

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് പരിഹരിക്കാന്‍ വലിയ പരിശ്രമങ്ങളാണ് യുഡിഎഫ് നേതാക്കള്‍ നടത്തിവരുന്നത്. ഇരുവിഭാഗം നേതാക്കളേയും കണ്ട് മുന്നണിക്ക് ദോഷമാകുന്ന തീരുമാനത്തിലെത്തരുതെന്ന് യുഡിഎഫ് നേതൃത്വം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാലാ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനാണ് യുഡിഎഫ് നീക്കം നടത്തുന്നത്.

<strong>മഞ്ചേശ്വരം കേസ് പിന്‍വലിക്കാന്‍ അനുമതി: ചിലവായ 42000 രൂപ സുരേന്ദ്രന്‍ നല്‍കണമെന്നും കോടതി</strong>മഞ്ചേശ്വരം കേസ് പിന്‍വലിക്കാന്‍ അനുമതി: ചിലവായ 42000 രൂപ സുരേന്ദ്രന്‍ നല്‍കണമെന്നും കോടതി

പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്നും യുഡിഎഫ് ആശങ്കപ്പെടുന്നു. ഒരുവശത്ത് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ സമവായ നീക്കങ്ങല്‍ നടക്കുമ്പോഴും മേല്‍ത്തട്ടിലുണ്ടായ പിളര്‍പ്പ് കേരള കോണ്‍ഗ്രസിന്‍റെ കീഴ്ഘടകങ്ങളിലേക്കും പോഷക സംഘടനകളിലേക്കും പടര്‍ന്നിരിക്കുകയാണ്. ഇനിയൊരു യോജിപ്പ് ആസാധ്യമാണെന്ന തരത്തില്‍ കമ്മറ്റികള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇരുവിഭാഗവും നടത്തിവരുന്നത് വിശദാംശങ്ങള്‍ ഇങ്ങനെ..

കീഴ്ഘടകങ്ങലിലേക്കും

കീഴ്ഘടകങ്ങലിലേക്കും

ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി മേല്‍ത്തട്ടിലുണ്ടായ പിളര്‍പ്പ് കേരള കോണ്‍ഗ്രസിന്‍റെ കീഴ്ഘടകങ്ങലിലേക്ക് പടര്‍ന്നു കഴിഞ്ഞു. വയനാട്, കോഴിക്കോട് ജില്ലകള്‍ക്ക് പിറകെ എറണാകുളത്തും ജോസ് കെ മാണി ഗ്രൂപ്പ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തു കഴിഞ്ഞു. ജോസഫ് വിഭാഗത്തില്‍പ്പെട്ട ഷിബു തെക്കുംപുറത്തെ പുറത്താക്കിക്കൊണ്ടാണ് ജോസ് കെ മാണി വിഭാഗം പുതിയ ജില്ലാ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

എറണാകുളത്ത്

എറണാകുളത്ത്

സംസ്ഥാന ഉന്നതാധികാര സമിതി യംഗം ബാബു ജോസഫിനെയാണ് ജോസ് കെ മാണി വിഭാഗം ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്നും പാര്‍ട്ടിഭരണഘടനക്ക് വിരുദ്ധമായാണ് മാണി വിഭാഗം യോഗം വിളിച്ചു കൂട്ടിയതെന്നും ജോസഫ് പക്ഷം പറയുന്നു. സിഎഫ് തോമസിനും പിജെ ജോസഫിനുമാണ് തങ്ങളുടെ പിന്തുണയെന്നാണ് ഗ്രൂപ്പ് യോഗത്തിന് ശേഷം ഇവര്‍ വ്യക്തമാക്കിയത്. 186 അംഗ ജില്ലാ കമ്മിറ്റിയില്‍ 124 പേരും തങ്ങള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തുവെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നു.

നിയമസാധുതയില്ല

നിയമസാധുതയില്ല

ജില്ലയിലെ മൂന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ന്‍റ്,എട്ട് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും യോഗത്തിനെത്തിയെന്നും ജോസഫ് വിഭാഗം വ്യക്തമാക്കുന്നു. ജോസ് കെ മാണി വിഭഗത്തിന്‍റെ യോഗത്തിനോ തന്നെ പുറത്താക്കി പുതിയ പ്രസിഡന്‍റിനെ നിയമിച്ച തീരുമാനത്തിനോ യാതൊരു നിയമസാധുതയില്ലെന്നും ജില്ലാ പ്രസി‍ഡന്‍റ് ഷിബു തെക്കുംപുറം പറഞ്ഞു. വരുംദിവസങ്ങളിലും ഇരുവിഭാഗവും ജില്ലാ സമിതി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

വയനാട് ,കോഴിക്കോട്

വയനാട് ,കോഴിക്കോട്

വയനാട് ,കോഴിക്കോട് ജില്ലകളിലും ജോസ് കെ മാണി വിഭാഗം പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ആറു ജില്ലാ പ്രസിഡന്‍റുമാരെ പരസ്പരം പുറത്താക്കിയതായി പറയപ്പെടുന്നു. വയനാട് ജില്ലാ പ്രസിഡന്‍റായ കെജെ ദേവസ്യ, ടിഎം ജോസഫ് എന്നിവരെ പുറത്താക്കിയ വാര്‍ത്ത തമാശയാണെന്നായിരുന്നു എന്‍ ജയരാജ് എംഎല്‍എ അഭിപ്രയാപ്പെട്ടത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള പുറത്താക്കള്‍ പാര്‍ട്ടിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത്ഫ്രണ്ടിലും

യൂത്ത്ഫ്രണ്ടിലും

പാര്‍ട്ടിയിലെ പിളര്‍പ്പ് യുവജനവിഭാഗമായ യൂത്ത്ഫ്രണ്ടിലും അനുഭവപ്പെട്ടു കഴിഞ്ഞു. യൂത്ത്ഫ്രണ്ട് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ജോസഫ് വിഭാഗക്കാരനായ സജി മഞ്ഞ കടമ്പനെ മാറ്റി സാജൻ തൊടുകയെയാണ് ജോസ് കെ മാണി പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ ജോസഫ് വിഭാഗത്തിനൊപ്പം നിലയുറപ്പിച്ച സജി മഞ്ഞകടമ്പനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

ജന്മദിനാഘോഷം രണ്ടായിട്ട്

ജന്മദിനാഘോഷം രണ്ടായിട്ട്

യൂത്ത് ഫ്രണ്ട് എം ജന്മദിനത്തോട് അനുബന്ധിച്ച് കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. മുന്‍കാലങ്ങളില്‍ കോട്ടയത്ത് നടത്തിയിരുന്ന ജന്മദിനാഘോഷം ഇത്തവണ രണ്ടായിട്ടാണ് നടത്തുന്നത്. തിരുവനന്തപുരത്ത് ജോസഫ് വിഭാഗം ജന്മദിനം ആഘോഷിക്കുമ്പോള്‍ കോട്ടയത്താണ് ജോസ് കെ മാണി വിഭാഗം സംഘടനയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

English summary
kerala congress m split going on youth front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X