ലീഗ് സഹോദര പാര്‍ട്ടി; മലപ്പുറത്ത് ലീഗിന് മാണിയുടെ പിന്തുണ, യുഡിഎഫിന് പിന്തുണയില്ല!
അര നൂറ്റാണ്ടായി ലീഗും കേരള കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നല്‍കുന്നതെന്നും മാണി പറഞ്ഞു.
കോട്ടയം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ് (എം)ന്റെ പിന്തുണയുണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. പിന്തുണ തേടി കേരള കോണ്‍ഗ്രസിന് ലീഗ് നേതൃത്വം കത്ത് നല്‍കിയിരുന്നു. കത്ത് പരിഗണിച്ചാണ് തീരുമാനം.
കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ലീഗിന് മാത്രമാണ് പിന്തുണ നല്‍കുന്നതെന്നും യുഡിഎഫിന് പിന്തുണയില്ലെന്നും കെ.എം മാണി മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിന്റെ ഭാഗമല്ലെങ്കില്‍പ്പോലും ലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കും. ഇത് യുഡിഎഫിന് നല്‍കുന്ന പിന്തുണയല്ല. അര നൂറ്റാണ്ടായി ലീഗും കേരള കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നല്‍കുന്നതെന്നും മാണി പറഞ്ഞു.












Click it and Unblock the Notifications