കൂടു തുറക്കാനൊരുങ്ങി മാണി, 'ജോര്‍ജ് ഭൂതം' ചാണ്ടി സര്‍ക്കാറിനെ വിഴുങ്ങുമോ?

തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ നിയമസഭ അംഗത്വത്തില്‍ നിന്ന അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കാനൊരുങ്ങുകയാണ്. ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന പാര്‍ട്ടി ഉപസമിതിയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി അംഗീകരിച്ചിരുന്നു.

എന്നാല്‍ അയോഗ്യനാക്കുമെന്ന കേരള കോണ്‍ഗ്രസ് എം നിലപാടിനെ വെല്ലുവിളിച്ച് ജോര്‍ജ്ജും രംഗത്തെത്തിയിട്ടുണ്ട്. ധൈര്യമുണ്ടെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ജോര്‍ജ്ജ് വെല്ലുവിളിയ്ക്കുന്നത്. ജോര്‍ജ്ജിനെ അയോഗ്യനാക്കിയാല്‍ അദ്ദേഹം തന്നെ സര്‍ക്കാരിനെതിരെ തിരിഞ്ഞ് പുതിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്...

അയോഗ്യനാക്കും?

അയോഗ്യനാക്കും?

പിസി ജോര്‍ജ്ജിനെ നിയമസഭ അംഗത്വത്തില്‍ നിന്ന അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കാനൊരുങ്ങുകയാണ്. ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന പാര്‍ട്ടി ഉപസമിതിയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി അംഗീകരിച്ചിരുന്നു.

കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ്

ജോര്‍ജ്ജ് വിഷയത്തില്‍ മൗനം പാലിച്ചിരുന്ന കേരള കോണ്‍ഗ്രസ് എം അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം വീണ്ടും നിലപാട് കടുപ്പിയ്ക്കുകയാണ്

അരുവിക്കരയില്‍

അരുവിക്കരയില്‍

അരുവിക്കരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും പ്രചാരണത്തിന് ഇറങ്ങിയതുമൊക്കെ ജോര്‍ജ്ജിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് തിരിച്ചടിയാകുമെന്ന നിലയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.

ഇങ്ങനെ

ഇങ്ങനെ

കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 17ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഈ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. മന്ത്രി കെഎം മാണിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്

ജോര്‍ജ്ജാണ് താരം

ജോര്‍ജ്ജാണ് താരം

ധൈര്യമുണ്ടെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് കെഎം മാണിയോ ജോര്‍ജ്ജ് വെല്ലുവിളിയ്ക്കുന്നത്

പഠിപ്പിയ്ക്കും

പഠിപ്പിയ്ക്കും

സ്പീക്കര്‍ക്ക് കേരള കോണ്‍ഗ്രസ് കത്ത് നല്‍കിയാല്‍ ജനപ്രാതിനിധ്യ നിയമം എന്താണെന്ന് മാണിയെ പഠിപ്പിയ്ക്കുമെന്നും ജോര്‍ജ്ജ്

പ്രതിസന്ധി

പ്രതിസന്ധി

ജോര്‍ജ്ജ് വിഷയത്തില്‍ യുഡിഫിനുള്ളില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധികള്‍ ഉടലെടുക്കുമോ എന്ന് കാത്തിരുന്നു കൈണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+