കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസും സിപിഎമ്മും രഹസ്യ ചര്‍ച്ച നടത്തി?; സിപിഐ പുറത്തേക്ക്

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: മുന്നണി പ്രവേശനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും സിപിഎമ്മും രഹസ്യ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. സിപിഐയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് സിപിഎമ്മിന്റെ ചര്‍ച്ച എന്നതിനാല്‍ വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ഇത വഴിവെക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

മൂന്നാം ഏകദിനം; ശ്രീലങ്കയ്ക്ക് മുന്നറിയിപ്പുമായി ശിഖര്‍ ധവാന്‍

ഇരു മുന്നണികളെയും ബാധിക്കുന്ന രീതിയിലായിരിക്കും മാണിയുടെ മുന്നണിമാറ്റമുണ്ടാവുക. കേരള കോണ്‍ഗ്രസ് ഏതു മുന്നണിയിലേക്കെന്ന തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി വ്യക്തമാക്കിയതോടെ ഇതു സംബന്ധിച്ച് സിപിഎമ്മില്‍ നിന്നും ഉറപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

cpi1

മാണി ഇടതുമുന്നണിയിലെത്തിയാല്‍ ബാര്‍ കോഴക്കേസ് അവസാനിച്ചേക്കും. ഇക്കാര്യവും ചര്‍ച്ച ചെയ്തിട്ടുണ്ട്. അതേസമയം, സിപിഐ കടുത്ത എതിര്‍പ്പ് തുടര്‍ന്നാല്‍ ഇടതുമുന്നണിയെ പിളര്‍ത്താതെ പുറത്തുനിന്നുള്ള പിന്തുണ നല്‍കുന്ന കാര്യവും സജീവ പരിഗണനയിലാണ്. മുന്നണിയിലെടുത്തില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരപ്‌സര സഹായം ഉണ്ടായേക്കും.

ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ തന്നെ സിപിഎമ്മും കേരള കോണ്‍ഗ്രസും ധാരണയിലാണ്. ഈ ധാരണ തുടരുകയും മാണി കുറ്റവിമുക്തനായാല്‍ മാത്രം ഇടതുമുന്നണിയില്‍ അംഗമാവുകയും ചെയ്യുകയെന്ന നിര്‍ദ്ദേശവും ചര്‍ച്ചയില്‍ ഉടലെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ചേര്‍ന്നാല്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇടതിനോട് അടുക്കുക മാത്രമാണ് കേരള കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴി. അതേസമയം, മാണി ഇടതുമുന്നണിയിലെത്തുമെന്ന് സൂചന ലഭിച്ചതോടെ ചില യുഡിഎഫ് നേതാക്കള്‍ സിപിഐയുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എങ്ങിനെയായാലും വരുന്ന മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് കേരളം വേദിയാകുകയെന്നാണ് വിവരം.

English summary
kerala congress mani cpm secret meet held at kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X