കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത ശക്തം; ജോസഫ് ഗ്രൂപ്പ് വിമതര്‍ പുറത്തേക്ക്?
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം. ജോസഫ് ഗ്രൂപ്പ് വിമതര്‍ പാര്‍ട്ടി വിടാന്‍ സാധ്യത. ഇടതു മുന്നണിയുമായി സഹകരിക്കാനുള്ള നീക്കത്തിലാണ് വിമതര്‍. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്റണി രാജു, ഡോ. കെസി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി വിടാനുള്ള നീക്കം നടക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെഎം മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഈ വാക്കുകള്‍ക്ക് വിമതര്‍ യാതൊരു വിലയും നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ട്. ജോസ് കെ മാണിയെ പാര്‍ട്ടി തലപ്പത്ത് ഇരുത്താനുള്ള മാണിയുടെ നീക്കം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് വിമതരുടെ നീക്കത്തിനു കാരണം.

പ്രശ്‌നങ്ങള്‍ എന്താണെന്ന് ഇതുവരെ ആരും എന്നെ ധരിപ്പിച്ചിട്ടില്ലെന്നും, ഏതുവിഷയത്തിലും തുറന്ന മനസ്സോടെ ചര്‍ച്ചക്ക് തയ്യാറാണെന്നും മാണി പറഞ്ഞു. മുന്നണി വിട്ടാല്‍ ഇടതു ഘടക കക്ഷിയാക്കാമെന്ന് സിപിഎം വിമതര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറില്‍ കുറയാത്ത സീറ്റുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിമതര്‍ കേരള കോണ്‍ഗ്രസ് വിടുന്നതെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സീറ്റല്ല പ്രശ്‌നമെന്നും പാര്‍ട്ടിക്കുള്ളില്‍ മറ്റ് വിഷയങ്ങള്‍ ഉണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications