Get Updates
Get notified of breaking news, exclusive insights, and must-see stories!

പോകുന്നവര്‍ക്ക് പോകാം ഒന്നും സംഭവിയ്ക്കില്ലെന്ന് മാണി ഗ്രൂപ്പ്

കോട്ടയം: വിമതര്‍ക്ക് താക്കീതുമായി കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ജോയ് എബ്രഹാം. ആരൊക്കെ പുറത്ത് പോയാലും കേരള കോണ്‍ഗ്രസ് (എം) ന് ഒന്നും സംഭവിയ്ക്കില്ലെന്നും ജോയി. ഭരണത്തിന്റെ സുഖം അനുഭവിച്ച ശേഷം പതിനൊന്നാം മണിയ്ക്കൂറില്‍ ഇടതുമുന്നണിയിലേയ്ക്ക് പോകുമെന്ന് പറയുന്നത് ബ്ളാക്ക്‌മെയില്‍ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിസ് ജോര്‍ജ്ജിന് സീറ്റ് നല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ജോയ് പറഞ്ഞു. ഊഹാ പോഹങ്ങളുടെ അടിസ്ഥാനത്തില്‍ സംസാരിയ്ക്കാന്‍ ആകില്ലെന്നും പോകുന്നവര്‍ക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.

Joy, Abraham

മാണിയും ജോസഫും ഉള്ള പാര്‍ട്ടിയില്‍ നിന്ന് ആരു പോയാലും പാര്‍ട്ടിയ്ക്ക് ഒന്നും സംഭവിയ്ക്കില്ല. എല്‍ഡിഎഫിന്റെ സീറ്റ് വാഗ്ദാനത്തിന്റെ പേരില്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അനുവദിയ്ക്കില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പിസി ജോസഫിനെതിരെ നടപടി എടുക്കുന്ന കാര്യം പാര്‍ട്ടി ആലോചിച്ച് വരികയാണെന്നും ജോയ് പറഞ്ഞു. നടപടി എടുക്കാത്തത് ദൗര്‍ബല്യമല്ല പാര്‍ട്ടിയുടെ ഔദാര്യമാണെന്നും ജോയ് പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+