കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് കുമാറും ബാലകൃഷ്ണ പിള്ളയും തമ്മിൽ 'പൊരിഞ്ഞ അടി'?ഗണേഷ് കുമാർ വീണ്ടും യുഡിഎഫിലേക്കോ?

ആർ ബാലകൃഷ്ണ പിള്ളയ്ക്ക് മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയതിൽ ഗണേഷ് കുമാറിന് കടുത്ത എതിർപ്പുണ്ടെന്നാണ് രാഷ്ട്രദീപിക ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി)യിൽ വീണ്ടും തർക്കം രൂക്ഷമാകുന്നതായി റിപ്പോർട്ട്. പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ളയും മകനും എംഎൽഎയുമായ കെബി ഗണേഷ് കുമാറും തമ്മിലാണ് തർക്കം. ആർ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനായി നിയമിച്ചതോടെയാണ് പാർട്ടിക്കുള്ളിലെ കലഹം രൂക്ഷമായത്.

ആർ ബാലകൃഷ്ണ പിള്ളയ്ക്ക് മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയതിൽ ഗണേഷ് കുമാറിന് കടുത്ത എതിർപ്പുണ്ടെന്നാണ് രാഷ്ട്രദീപിക ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ മന്ത്രിസ്ഥാന സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചതിൽ പ്രതിഷേധിച്ച് കെബി ഗണേഷ് കുമാറും പാർട്ടിയിലെ ഒരു വിഭാഗവും യുഡിഎഫിലേക്ക് ചേക്കാറാൻ സാധ്യതയുണ്ടെന്നും രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മുന്നോക്ക കോർപ്പറേഷൻ ചെയർമാൻ...

മുന്നോക്ക കോർപ്പറേഷൻ ചെയർമാൻ...

സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനായി ആർ ബാലകൃഷ്ണ പിള്ളയെ അടുത്തിടെയാണ് നിയമിച്ചത്. ഇതോടെയാണ് കേരള കോൺഗ്രസ് ബിയിലെ പടലപ്പിണക്കങ്ങൾ വീണ്ടും രൂക്ഷമായതെന്നാണ് റിപ്പോർട്ട്.

ഗണേഷിന് കടുത്ത എതിർപ്പ്...

ഗണേഷിന് കടുത്ത എതിർപ്പ്...

ബാലകൃഷ്ണ പിള്ളയെ ചെയർമാനായി നിയമിച്ചതിൽ പാർട്ടി വൈസ് ചെയർമാനും എംഎൽഎയുമായ ഗണേഷ് കുമാറിന് കടുത്ത എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്. എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിൽ ഇത് വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുന്നുവെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുന്നത്.

സ്വന്തം നാട്ടിൽ പോലും സ്വീകരണമില്ല...

സ്വന്തം നാട്ടിൽ പോലും സ്വീകരണമില്ല...

മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനായി സ്ഥാനമേറ്റെടുത്തിട്ടും ആർ ബാലകൃഷ്ണ പിള്ളയ്ക്ക് കൊല്ലം മേഖലയിൽ സ്വീകരണം സംഘടിപ്പിക്കാത്തതിന്റെ കാരണം ഗണേഷ് കുമാറിന്റെ എതിർപ്പാണത്രേ. ഇടുക്കിയിലായിരുന്നു പിള്ളയ്ക്ക് സ്വീകരണം നൽകിയത്.

ഇന്നല്ലെങ്കിൽ നാളെ മന്ത്രിയാകാൻ...

ഇന്നല്ലെങ്കിൽ നാളെ മന്ത്രിയാകാൻ...

ഇടതുമുന്നണിയിൽ ഇല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ മന്ത്രിസഭയിൽ പ്രവേശിക്കാമെന്നായിരുന്നു ഗണേഷ് കുമാറിന്റെ കണക്കുക്കൂട്ടൽ. അതിനിടെ പിള്ളയ്ക്ക് ക്യാബിനറ്റ് പദവിയോട് കൂടി കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയതോടെ ഗണേഷിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയായിരുന്നു.

മറ്റ് പദവികളും ലഭിക്കില്ല...

മറ്റ് പദവികളും ലഭിക്കില്ല...

ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവിയോടെ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയതോടെ പാർട്ടിയിലെ മറ്റു അംഗങ്ങൾക്ക് ലഭിക്കേണ്ട ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നഷ്ടമായെന്നും ആക്ഷേപമുണ്ട്. ഇതാണ് ഗണേഷ് അടക്കമുള്ള ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം.

എൽഡിഎഫ് പ്രവേശനം അസാധ്യം?

എൽഡിഎഫ് പ്രവേശനം അസാധ്യം?

പാർട്ടിക്ക് അവകാശപ്പെട്ട സ്ഥാനങ്ങളെല്ലാം ഒരാൾ മാത്രം നേടിയെടുക്കുന്നത് ശരിയല്ല എന്നാണ് ഗണേഷിന്റെ നിലപാട്. ഇടതുമുന്നണിയുമായി സഹകരിക്കുന്നുണ്ടെങ്കിലും പാർട്ടിയെ മുന്നണിയിലെടുക്കുന്ന കാര്യം നടക്കില്ലെന്ന് നേതാക്കൾക്കെല്ലാം അറിയാം. പിള്ളയുടെ പാർട്ടിയെ മുന്നണിയിലെടുക്കുന്നതിന് സിപിഐ അടക്കമുള്ള കക്ഷികൾക്ക് എതിർപ്പാണെന്നും രാഷ്ട്രദീപിക റിപ്പോർട്ടിലുണ്ട്.

യുഡിഎഫിലേക്കോ?

യുഡിഎഫിലേക്കോ?

പിള്ളയെ അനുനയിപ്പിക്കാനാണ് മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനം സ്ഥാനം നൽകിയത്. അതിനിടെ ഗണേഷ് കുമാറും അനുനായികളും യുഡിഎഫിലേക്ക് മടങ്ങാനുള്ള സാധ്യതയുണ്ടെന്നും രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ

വാർത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ

മുലകുടി മാറാത്ത കുഞ്ഞിന് ബീഫ് നൽകി സിപിഎം നേതാക്കൾ! എറണാകുളത്തെ ബീഫ് ഫെസ്റ്റ് വിവാദമാകുന്നു...മുലകുടി മാറാത്ത കുഞ്ഞിന് ബീഫ് നൽകി സിപിഎം നേതാക്കൾ! എറണാകുളത്തെ ബീഫ് ഫെസ്റ്റ് വിവാദമാകുന്നു...

സ്വാമിയുടെ ലിംഗം മുറിച്ച പെൺകുട്ടിയുടെ കാമുകന് 45കാരിയുമായി ബന്ധം!ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...സ്വാമിയുടെ ലിംഗം മുറിച്ച പെൺകുട്ടിയുടെ കാമുകന് 45കാരിയുമായി ബന്ധം!ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

ബാഹുബലിക്ക് ശേഷം പ്രഭാസ് ദുരന്തമാകുന്നുവോ ? അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് വിനയാവും!!!

English summary
media report says there is conflict in kerala congress b between ganesh kumar and balakrishna pillai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X