മന്ത്രിയാക്കിയില്ല, ഗണേഷ് എംഎല്‍എസ്ഥാനം രാജിവെച്ചു
കൊല്ലം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ സ്ഥാനവും രാജിവെച്ചു. മന്ത്രിസ്ഥാനം തിരികെ കൊടുക്കാത്തത്തില്‍ പാര്‍ട്ടിയോട് പ്രതിഷേധിച്ചാണ് ഗണേഷ് രാജിവെച്ചത്. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ അച്ഛന്‍ കെ ബാലകൃഷ്ണ പിള്ളയ്ക്ക് ഗണേഷ് രാജിക്കത്ത് കൈമാറി. മൂന്ന് തവണ എം എല്‍ എയായിരുന്നു സിനിമാ താരം കൂടിയായ ഈ വിവാദനായകന്‍. നിലവില്‍ പത്തനാപുരം എം എല്‍ എയായിരുന്നു.
ഭാര്യ യാമിനി തങ്കച്ചിയെ പീഡിപ്പിച്ചു എന്ന ആരോപണത്തെത്തുടര്‍ന്നാണ് കെ ബി ഗണേഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. ഏപ്രില്‍ ഒന്നിനായിരുന്നു വനം മന്ത്രിയായ ഗണേഷ് രാജിവെച്ചത്. യാമിനി തങ്കച്ചിയുടെ പരാതി മാത്രമല്ല, ആപത്ഘട്ടത്തില്‍ അച്ഛനായ ബാലകൃഷ്ണ പിള്ള കൈവിട്ടതും ഗണേഷ് കുമാറിന് ഏറെ തിരിച്ചടിയായി. പാര്‍ട്ടിയുടെ മന്ത്രിയല്ല ഗണേഷ് എന്ന് പിള്ള ആവര്‍ത്തിച്ചാവര്‍ത്തിച്ച പറഞ്ഞതിന് ശേഷമാണ് നില്‍ക്കക്കള്ളിയില്ലാതെ ഗണേഷ് രാജിവെച്ചത്.

ഗണേഷ് കുമാര്‍ രാജിവെച്ചതിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ട്ടി നേതൃയോഗം ബുധനാഴ്ച ചേരും. ഗണേഷ് രാജിവെച്ച ഒഴിവിലേക്ക് ബാലകൃഷ്ണ പിള്ള മത്സരിച്ച് മന്ത്രിസഭയിലെത്താനുള്ള സാധ്യതകളും പാര്‍ട്ടി ആരായുന്നുണ്ട് എന്നാണ് സൂചന. എന്നാല്‍ ഗണേഷിന്റെ രാജിവാര്‍ത്തകളോട് പ്രതികരിക്കാന്‍ ബാലകൃഷ്ണപിള്ള തയ്യാറായില്ല.
വിവാദങ്ങള്‍ ഒഴിഞ്ഞ് അച്ഛനും മകനും ഒരുമിച്ചതോടെ മന്ത്രിസ്ഥാനം തിരിച്ചുകിട്ടുമെന്നായിരുന്നു ഗണേഷിന്റെ പ്രതീക്ഷ. എന്നാല്‍ ഈ സാധ്യത അടഞ്ഞതോടെ എം എല്‍ എ സ്ഥാനം രാജിവെച്ച് ഗണേഷ് തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. പത്തനാപുരത്ത് നിന്നും 2001 ലാണ് ഗണേഷ് കുമാര്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 125 ല്‍ അധികം സിനികളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് ഗണേഷ് കുമാര്‍.












Click it and Unblock the Notifications