കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സയ്ക്കായി ലക്ഷങ്ങള്‍ കൈയ്യിട്ടുവാരി കോണ്‍ഗ്രസ് എംഎല്‍എമാര്‍; 'എല്‍ഡിഎഫ് അങ്ങിനെയാവേണ്ട'

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കണ്ണട വിവാദം പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടമാക്കിയ യുഡിഎഫ് ജനപ്രതിനിധികള്‍ക്കുനേരെയല്ല, എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയാണ് ആരോപണമെല്ലാം എന്നുകാണാം. യഥാര്‍ഥത്തില്‍ ചികിത്സയുടെപേരില്‍ ലക്ഷങ്ങള്‍ വാങ്ങിയത് യുഡിഎഫ് മന്ത്രിമാരാണെന്നത് പകല്‍പോലെ വ്യക്തമായിട്ടും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിന് പല കാരണങ്ങളുമുണ്ട്.

ആദര്‍ശം പറയുന്ന കമ്യൂണിസ്റ്റുകാര്‍ മുതലാളിമാരെപ്പോലെ ജീവിക്കുന്നതാണ് പലര്‍ക്കും ദഹിക്കാത്തത്. മാത്രമല്ല, സര്‍ക്കാര്‍ ഖജനാവ് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയില്‍ ഉത്തരവാദിത്വപ്പെട്ടവര്‍തന്നെ ധൂര്‍ത്തടിക്കുന്നത് ജനങ്ങള്‍ അംഗീകരിച്ചുകൊടുക്കില്ല. ഇതുതന്നെയാണ് ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനവും.

ldf

മന്ത്രി കെകെ ശൈലജയുടേയും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും കണ്ണടവിവാദവും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ചികിത്സാവിവാദവും എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതാണ്. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ലക്ഷങ്ങള്‍ ചികിത്സാ ഇനത്തില്‍ കൈപ്പറ്റിയത് ആരും കാര്യമാക്കുന്നുമില്ല.

കോടീശ്വരനായ കെ. മുരളീധരന്‍ 26 ലക്ഷം, പിടി തോമസ് 18 ലക്ഷം, മുനീര്‍ 10 ലക്ഷം എന്നിങ്ങനെയാണ് യുഡിഎഫ് എംഎല്‍എമാരുടെ ചികിത്സാ കണക്കുകള്‍. ഇത് കാര്യമായ ചര്‍ച്ചയിലേക്ക് കടുന്നുവരാത്തത് ഇവര്‍ കൈയ്യിട്ടുവാരുന്നവരാണെന്നകാര്യം ജനങ്ങള്‍ക്ക് അറിയാമെന്നതുകൊണ്ടുകൂടിയാണ്. എന്നാല്‍, ഈ നിലയിലേക്ക് എല്‍ഡിഎഫ് മന്ത്രിമാര്‍ എത്തരുതെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതേസമയം, ഇപ്പോഴത്തെ വിവാദം ഭാവിയില്‍ ജനപ്രതിനിധികള്‍ അനാവശ്യമായി ചികിത്സാ ചെലവുകള്‍ എഴുതിയെടുക്കുന്നത് ഇല്ലാതാക്കിയേക്കും. പ്രത്യേകിച്ചും ഇടതുപക്ഷ മന്ത്രിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ജാഗ്രതപുലര്‍ത്തുന്നതിനാല്‍.

English summary
kerala congress mla's medical reimbursement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X