കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല കെപിസിസി അദ്ധ്യക്ഷനായിരുന്നപ്പോള്‍...

  • By Aswathi
Google Oneindia Malayalam News

കോട്ടയം: 2005 മുതല്‍ 2014 വരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി)യുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന വ്യക്തിയാണ് രമേശ് ചെന്നിത്തല. ഈ കാലയളവില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പരാജയം രുചിക്കേണ്ടിവന്നിട്ടില്ലെന്ന് ചെന്നിത്തല പറയുന്നു. ഞാനൊരു സംഭവമായിരുന്നേ എന്ന്..

താന്‍ കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ പരാജയം എന്തെന്ന് രുചിക്കേണ്ടി വന്നിട്ടില്ലെന്നാണ് ചെന്നിത്തല പറയുന്നത്. ആ വിജയ പരമ്പര തുടരുമെന്നാണ് പ്രതീക്ഷവയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

 Ramesh Chennithala

താന്‍ പാര്‍ട്ടി അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരു എംപി പോലുമില്ലായിരുന്നുവെന്ന് ചെന്നിത്തല ഓര്‍മപ്പെടുത്തി. ചെയ്യേണ്ടി വന്ന ത്യാഗങ്ങള്‍ എണ്ണമിട്ട് പറഞ്ഞു. ആ ഒന്‍പത് വര്‍ഷക്കാലം പാര്‍ട്ടിയുടെ സുവര്‍ണ്ണകാലമായിരുന്നുവെന്ന് ചെന്നിത്തല അടിവരയിട്ടു പറയുന്നു.

കെ മുരളീധരനിലുണ്ടായിരുന്ന കെപിസിസി അദ്ധ്യക്ഷ സ്ഥാനം 2005ലാണ് രമേശ് ചെന്നിത്തലയുടെ കയ്യിലെത്തിയത്. 2013 ന്റെ മധ്യത്തിലെത്തുമ്പോഴേക്കും ചെന്നിത്തലയെ ഉമ്മന്‍ചാണ്ടി മന്ത്രിസഭിയിലേക്ക് കൊണ്ടുവരണം എന്ന സമ്മര്‍ദ്ദം കൂടി. ഒടുവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കയ്യിലായിരുന്ന ആഭ്യന്തരമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് നല്‍കി. അതേടെ 2014 ഫെബ്രുവരി 10ന് കെപിസിസി പ്രസിഡന്റായി വിഎം സുധീരന്‍ അധികാരമേറ്റു.

English summary
Kerala congress never fail in any election when i was in KPCC president post says Ramesh Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X