Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി കയ്യടക്കി ജോസഫ് വിഭാഗം, പിസിക്ക് ലോക്സഭ സീറ്റ്,ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും നിരാശ

കോട്ടയം: പിജെ തോമസ്-പിസി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസിന്‍റെ പുതിയ ഭാരവാഹികളെ ഇന്ന് തീരുമാനിക്കും. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തൊട്ടുമുന്‍പ് പിസി തോമസിന്‍റെ കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫ് വിഭാഗം ലയിച്ചിരുന്നെങ്കിലും പാര്‍ട്ടി ഭാരവാഹികളെ തീരുമാനിച്ചിരുന്നില്ല. ഇന്നു രാവിലെ ചേരുന്ന ഓണ്‍ലൈന്‍ ഹൈപ്പവര്‍ കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. പഴയ ജോസഫ് ഗ്രൂപ്പ് വിഭാഗങ്ങള്‍ക്കെല്ലാം വലിയ പ്രാധാന്യം നല്‍കികൊണ്ടുള്ള കമ്മറ്റിക്കാണ് രൂപം നല്‍കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം

ലയനം

ലയനം

കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടിയേറ്റതിനെ തുടര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു പിസി തോമസുമായുള്ള പിജെ ജോസഫിന്‍റെ ലയനം. ചില ധാരണകള്‍ അന്ന് തന്നെ ഉണ്ടായിരുന്നെങ്കിലും ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ അന്ന് തയ്യാറായിരുന്നില്ല.

Recommended Video

cmsvideo
    കേരളം; പി ജെ ജോസഫ് കേരള കോൺഗ്രസ് ചെയർമാൻ
    പാര്‍ട്ടിയുടെ ചെയര്‍മാന്‍

    പാര്‍ട്ടിയുടെ ചെയര്‍മാന്‍

    പാര്‍ട്ടിയുടെ ചെയര്‍മാന്‍ പിജെ ജോസഫ് തന്നെ ആയിരിക്കും. പിന്തുടര്‍ച്ചാവകാശത്തോടുകൂടിയ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയായിരിക്കും പിസി തോമസ് വഹിക്കുക. ജോസഫ് വിഭാഗത്തിലെ രണ്ടാമനായി അറിയപ്പെടുന്ന മോന്‍സ് ജോസഫിനായിരിക്കും ചെയര്‍മാനും ഡപ്യൂട്ടി ചെയര്‍മാനും കഴിഞ്ഞുള്ള പ്രധാന പദവി ലഭിക്കുക

    മോന്‍സ് ജോസഫിന്

    മോന്‍സ് ജോസഫിന്

    പാര്‍ട്ടിയിലെ മൂന്നാം സ്ഥാനമായ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയാണ് മോന്‍സ് ജോസഫിന് എത്തുക. നാലാം സ്ഥാനത്ത് സെക്രട്ടറി ജനറലായി ജോയ് എബ്രാഹത്തെയും തെരഞ്ഞെടുക്കപ്പെടുന്നതോടെ പാര്‍ട്ടി ഒരു തരത്തില്‍ ജോസഫ് ഗ്രൂപ്പ് തന്നെയായി മാറിയെന്ന ആരോപണം മറുപക്ഷത്തിനുണ്ട്.

    ആറാമത് മൂന്നില്‍ ഒരാള്‍

    ആറാമത് മൂന്നില്‍ ഒരാള്‍


    അഞ്ചാമനായി ടിയു കുരുവിളയ്ക്ക് പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പദവി ലഭിക്കും. പിന്നീടുള്ളത് മൂന്ന് വൈസ് ചെയര്‍മാന്‍മാരുടെ പദവിയാണ്. സംഘടനാ തലത്തില്‍ ആറാമത് മാത്രം പരിഗണിക്കപ്പെടുന്ന ഈ ഗണത്തിലാണ് പാര്‍ട്ടിയില്‍ വലിയ പദവികള്‍ പ്രതീക്ഷിച്ചിരുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

    വൈസ് ചെയര്‍മാന്‍മാര്‍

    വൈസ് ചെയര്‍മാന്‍മാര്‍

    ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ മൂന്ന് വൈസ് ചെയര്‍മാന്‍മാര്‍ ആവും വക്കച്ചന്‍ മറ്റത്തില്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചന്‍, വിസി ചാണ്ടി എന്നിവരും പദവികളില്‍ ഉണ്ടാവും. കെഫ് വര്‍ഗീസ് ട്രഷറര്‍ ആവും. അതേസമയം ജോസ് വിഭാഗത്തില്‍ നിന്നും എത്തിയ പലരേയും ഭാരവാഹിത്വത്തില്‍ നിന്നും ഒതുക്കിയതായുള്ള ആക്ഷേപമുണ്ട്.

    പദവി ലഭിക്കാത്തവര്‍

    പദവി ലഭിക്കാത്തവര്‍

    സജി മഞ്ഞക്കടമ്പന്‍, ജോസഫ് എം പുതുശ്ശേരി തുടങ്ങി നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പരിണഗന ലഭിക്കാതിരുന്ന നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ തന്നെ അസ്വസ്ഥരാണ്. പുതിയ ഭാരവാഹികള്‍ വരുമ്പോള്‍ ഇവരെയെല്ലാം അനുനയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുകയെന്ന വലിയ വെല്ലുവിളിയാണ് ഇവര്‍ക്ക് മുന്നിലുള്ളത്

    പിസി തോമസ് സ്ഥാനാര്‍ത്ഥി

    പിസി തോമസ് സ്ഥാനാര്‍ത്ഥി

    ഇവരെയെല്ലാം ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ഉള്‍ക്കൊള്ളിക്കാനാണ് തീരുമാനം. മുപ്പതിലേറെ പേര്‍ ഈ പദവയില്‍ എത്തിയേക്കുമെന്നാണ് സൂചന. ലയനത്തിനും ഭാരവാഹി തെരഞ്ഞെടുപ്പിനും അനുമതി ലഭിച്ച ശേഷമാകും ജനറല്‍ സെക്രട്ടറിമാരുടെ നാമനിര്‍ദ്ദേശം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് പിസി തോമസിനെ കോട്ടയത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്.

    തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+