കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിനെ പൂട്ടാന്‍ കിടിലന്‍ നീക്കവുമായി പിജെ ജോസഫ്; റോഷി അഗസ്റ്റിനെ മാറ്റി മോന്‍സിനെ പകരക്കാരനാക്കി

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജോസ് കെ മാണിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ച് പിജെ ജോസഫ്. രാജ്യസഭയിലേക്ക് വോട്ടെടുപ്പ് നടക്കുകയാണേല്‍ ഒരോ പാര്‍ട്ടിക്കും എംഎല്‍മാര്‍ക്ക് വിപ്പ് നല്‍കാന്‍ സാധിക്കും. ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെന്ന പാര്‍ട്ടി നിയോഗിക്കുന്ന ഏജന്‍റിനെ എല്‍എമാര്‍ കാണിക്കണം. ഈ അവസരം മുതലാക്കി ജോസിനെതിരെ നീക്കം നടത്താനാണ് പിജെ ജോസഫിന്‍റെ ശ്രമം. ജോസ് കെ മാണി പക്ഷം സാങ്കേതികമായി ഇപ്പോഴും കേരള കോണ്‍ഗ്രസില്‍ തന്നെ തുടരുന്നതിനാല്‍ പാര്‍ട്ടി നല്‍കുന്ന വിപ്പ് അവര്‍ക്കും ബാധകമായിരിക്കുമെന്നാണ് ജോസഫ് പക്ഷം അവകാശപ്പെടുന്നത്.

വിപ്പ് നല്‍കേണ്ടത്

വിപ്പ് നല്‍കേണ്ടത്

പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിനാണെന്നതിനാല്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കേണ്ടത് റോഷിയാണെന്നുമായിരുന്നു ജോസ് പക്ഷത്തിന്‍റെ നിലപാട്. ചിഹ്നത്തില്‍ തര്‍ക്കം ഉള്ളതിനാല്‍ വിപ്പ് നിലനില്‍ക്കുമോ എന്ന സംശയവും ജോസ് പക്ഷത്തിനുണ്ട്. ഇതില്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയ നിലപാട് എടുക്കുമെന്നുമാണ് ജോസ് പക്ഷം വ്യക്തമാക്കിയത്.

റോഷിയെ മാറ്റി

റോഷിയെ മാറ്റി

എന്നാല്‍ ഇതിനിടയിലാണ് റോഷി അഗസ്റ്റിനെ മാറ്റി മോന്‍സ് ജോസഫിനെ കേരള കോണ്‍ഗ്രസിന്‍റെ പുതിയ വിപ്പായി പിജെ ജോസഫ് നിയമിച്ചത്. പാര്‍ട്ടിയിലെ അഞ്ചില്‍ മൂന്ന് എം.എല്‍.എമാരുടെ പിന്തുണയോടെയാണ് വിപ്പിനെ തെരഞ്ഞെടുത്തതെന്നും ഇക്കാര്യം സ്പീക്കറെ അറിയിച്ചെന്നും ജോസഫ് പറഞ്ഞു.

പിജെ ജോസഫിന് പുറമെ

പിജെ ജോസഫിന് പുറമെ

പിജെ ജോസഫിന് പുറമെ, മോന്‍സി ജോസഫ്, സിഎഫ് മത്യൂസ് എന്നീ അംഗങ്ങളാണ് ജോസഫ് പക്ഷത്ത് ഉള്ളത്. വിപ്പിനെ മാറ്റുന്ന കാര്യത്തിലെ പിന്തുണ മൂന്ന് എംഎല്‍എമാരും സ്പീക്കറെ രേഖാമൂലം അറിയിച്ചു.
പാര്‍ട്ടിയുടെ മുഴുവന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് ബാധകമെന്നും ജോസ് വിഭാഗത്തിന്റെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും ജോസഫ് അറിയിച്ചു.

ജോസ് കെ മാണി പക്ഷം

ജോസ് കെ മാണി പക്ഷം

ഇടുക്കിയില്‍ നിന്നുള്ള റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള എന്‍ ജയരാജ് എന്നിങ്ങനെ രണ്ട് എംഎല്‍എമാരാണ് ജോസ് കെ മാണി വിഭാഗത്തിന് നിയമസഭയില്‍ ഉള്ളത്. ജോസഫിന്‍റെ പുതിയ നീക്കത്തോടെ ജോസ് കെ മാണി പക്ഷം പ്രതിരോധത്തിലായിരിക്കുകയാണ്. ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നുള്ള കാര്യം നേതാക്കള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും.

എംപി വീരേന്ദ്ര കുമാറിന്‍റെ വിയോഗത്തോടെ

എംപി വീരേന്ദ്ര കുമാറിന്‍റെ വിയോഗത്തോടെ

എംപി വീരേന്ദ്ര കുമാറിന്‍റെ വിയോഗത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് വിപ്പ് നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം കേരള കോണ്‍ഗ്രസിരൂക്ഷമായത്. മത്സരം വന്നാല്‍ എം.എല്‍.എമാര്‍ക്ക് കേരള കോണ്‍ഗ്രസ് വിപ്പ് നല്‍കുമെന്നും ജോസ് പക്ഷത്തെ എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ജോസഫ് പറഞ്ഞിരുന്നു.

ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയം

ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയം

അതേസമയം, ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പായതിനാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന കാര്യം യുഡിഎഫ് പരിഗണിച്ചു വരികയാണ്. രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ അറിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം യുഡിഎഫ് നേതൃത്വം തീരുമാനം എടുക്കും.

അവിശ്വാസം

അവിശ്വാസം

രാജ്യസഭയിലേക്ക് മത്സരം ഉണ്ടായില്ലെങ്കിലും സര്‍ക്കാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വന്നാല്‍ വിപ്പ് ബാധകമായിരിക്കുമെന്നും ജോസഫ് പറഞ്ഞിരുന്നു. അവിശ്വാസത്തിലായാലം രാജ്യസഭ തിരഞ്ഞെടുപ്പിലായാലും വിപ്പ് എന്നത് ജോസ് കെ മാണി വിഭാഗത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

വെല്ലുവിളികള്‍

വെല്ലുവിളികള്‍

വിപ്പ് അംഗീകിരിക്കാന്‍ ജോസ് പക്ഷത്തെ എംഎല്‍എമാര്‍ തയ്യാറായാല്‍ വര്‍ക്കിങ് ചെയര്‍മാന്‍ ജോസഫിനെ അംഗീകരിക്കുന്നാതായും യുഡിഎഫില്‍ തുടരുന്നതായും വിലയിരുത്തപ്പെടുന്നത്. എന്നാല്‍ യുഡിഎഫില്‍ നിന്നും മാറ്റി നിര്‍ത്തിയ വിഭാഗത്തിന് ജോസഫ് പക്ഷം എങ്ങനെ വിപ്പ് നല്‍കുമെന്ന കാര്യവും ജോസ് കെ മാണി വിഭാഗം ഉന്നയിക്കുന്നുണ്ട്.

 സച്ചിന്‍ പൈലറ്റിന്‍റെ മടക്കത്തിന് വഴിയൊരുങ്ങുന്നു?: നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്, ആദ്യം ചര്‍ച്ച സച്ചിന്‍ പൈലറ്റിന്‍റെ മടക്കത്തിന് വഴിയൊരുങ്ങുന്നു?: നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്, ആദ്യം ചര്‍ച്ച

English summary
Kerala congress: PJ Joseph in support of monse joseph, says roshi agustin has no role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X