കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 സീറ്റുകള്‍ പോര, ഈ നാല് സീറ്റുകള്‍ കൂടി ആവശ്യപ്പെടാന്‍ ജോസഫ്; കോണ്‍ഗ്രസിനോട് വിലപേശാന്‍ നീക്കം

Google Oneindia Malayalam News

തിരുവനനന്തപുരം: യുഡിഎഫ് വിട്ട ജോസ് കെ മാണി തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്‍ഡിഎഫില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു വിഭാഗം നേതാക്കളും തമ്മില്‍ ഇതിനോടകം തന്നെ മുന്നണി പ്രവേശ ചര്‍ച്ചകള്‍ അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. 18 ന് ചേരുന്ന ഇടതുമുന്നണി യോഗത്തിന് ശേഷം ജോസ് കെ മാണിയുടെ മുന്നണി പ്രവശേനത്തില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടുന്നത്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിട്ടു നല്‍കേണ്ട സീറ്റുകളെ കുറിച്ചും ഇരുവിഭാഗത്തിനിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മറുവശത്ത്, ജോസ് പോയതോടെ വലിയ വിലപേശലിനായി പിജെ ജോസഫും ഒരുങ്ങുന്നത്.

ശക്തന്‍

ശക്തന്‍

ജോസ് കെ മാണി മുന്നണി വിട്ടതോടെ യുഡിഎഫിലെ ശക്തനായ കേരള കോണ്‍ഗ്രസ് നേതാവായി പിജെ ജോസഫ് മാറിയിരിക്കുകയാണ്. ജോസിന്‍റെ അഭാവം മുന്നണിയെ ബാധിക്കാത്ത തരത്തില്‍ പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകളെ യുഡിഎഫില്‍ പിടിച്ചു നിര്‍ത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് പിജെ ജോസഫും അനുയായികളും അവകാശപ്പെടുന്നത്.

 കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

ജോണി നെല്ലൂരും ഫ്രാന്‍സിസ് ജോര്‍ജും കൂടി കടന്ന് വന്നതോടെ മറ്റേതൊരു കേരള കോണ്‍ഗ്രസിനേക്കാളും ശക്തി തങ്ങള്‍ക്കാണെന്നും പിജെ ജോസഫ് പക്ഷം അവകാശപ്പെടുന്നു. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ കരുത്തിനനുസരിച്ച് കൂടുതല്‍ സീറ്റുകള്‍ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ വിട്ടു നല്‍കണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെടനാണ് പിജെ ജോസഫിന്‍റെ നീക്കം.

കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍

കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍

1.പാലാ (കോട്ടയം), 2.ചങ്ങനാശേരി (കോട്ടയം), 3.കാഞ്ഞിരപ്പള്ളി (കോട്ടയം), 4.കടുത്തുരുത്തി (കോട്ടയം), 5.ഏറ്റുമാനൂർ (കോട്ടയം) 6.പൂഞ്ഞാർ (കോട്ടയം), 7.തൊടുപുഴ (ഇടുക്കി), 8.ഇടുക്കി (ഇടുക്കി) 9.തിരുവല്ല (പത്തനംതിട്ട), 10.കുട്ടനാട് (ആലപ്പുഴ ), 11.കോതമംഗലം (എറണാകുളം ), 12.ഇരിങ്ങാലക്കുട (തൃശൂർ), 13.ആലത്തൂർ (പാലക്കാട് )
14.പേരാമ്പ്ര (കോഴിക്കോട് ), 15.തളിപ്പറമ്പ് (കണ്ണൂർ ) എന്നീ മണ്ഡലങ്ങളിലാണ് കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ തവണ മത്സരിച്ചത്.

വിജയിച്ചത്

വിജയിച്ചത്

ഇതിൽ തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് എന്നീ നാല് എണ്ണത്തിലാണ് ജോസഫ് വിഭാഗം നേതാക്കൾ മത്സരിച്ചത്. തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും വിജയിച്ചപ്പോള്‍ കോതമംഗലത്തും കുട്ടനാട്ടിലും പരാജയം നേരിടേണ്ടി വന്നു. ജേക്കബ് എബ്രഹാമായിരുന്നു കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി.

ജോസ് വിഭാഗത്ത്

ജോസ് വിഭാഗത്ത്

ബാക്കിയുള്ള 11 സീറ്റുകളിലും മാണി വിഭാഗമാണ് മത്സരിച്ചത്. പാലായില്‍ ജോസ് കെ മാണി, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ചങ്ങനാശ്ശേരി സിഎഫ് തോമസ്, കാഞ്ഞിരപ്പള്ളി എന്‍ ജയരാജ് എന്നീ നാല് സീറ്റുകളില്‍ വിജയിച്ചു. റ്റുമാനൂർ, പൂഞ്ഞാർ, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ എന്നിവടങ്ങളിൽ പരാജയം നേരിടേണ്ടി വന്നു.

ജോസിന്‍റെ സിറ്റിങ് സീറ്റുകള്‍

ജോസിന്‍റെ സിറ്റിങ് സീറ്റുകള്‍

ഉപതിരഞ്ഞെടുപ്പില്‍ പാല നഷ്ടപ്പെടുകയും സിഎഫ് തോമസ് ജോസഫ് പക്ഷത്തേക്ക് ചേക്കേറുകയും ചെയ്തതോടെ നിലവില്‍ ഇടുക്കിയും കാഞ്ഞിരപ്പള്ളിയും മാത്രമാണ് ജോസ് വിഭാഗത്തിന്‍റെ സിറ്റിങ് സീറ്റുകളായി ഉള്ളത്. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ നിന്നും മത്സരിച്ച തോമസ് ഉണ്ണിയാടനും പിന്നീട് ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു.

ഇടുക്കി സീറ്റ്

ഇടുക്കി സീറ്റ്

ഇടുക്കിയിൽ ജയിച്ച റോഷി അഗസ്റ്റിൻ ജോസിനൊപ്പമാണെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ നിന്ന് പരാജയപ്പെട്ട ഫ്രാൻസിസ് ജോർജ് ഇപ്പോൾ ജോസഫിനൊപ്പമാണ്. സ്വാഭാവികമായും ശക്തമായ മത്സരം കഴ്ചവെക്കുക എന്ന ധാരണയില്‍ ആ സീറ്റും ജോസഫിലേക്ക് വരാനാണ് സാധ്യത. ഇതോടെ തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, ഇരിങ്ങാലക്കുട, കോതമംഗലം, കുട്ടനാട്, ഇടുക്കി എന്നീ ഏഴു സീറ്റുകള്‍ ജോസഫിന് ഉറപ്പാണ്.

ജോസഫിന് കൂടുതല്‍ സീറ്റ് വേണം

ജോസഫിന് കൂടുതല്‍ സീറ്റ് വേണം

എന്നാല്‍ ഇത് മാത്രം പോരാ എന്ന നിലപാട് ജോസഫ് യുഡിഎഫിനെ അറിയിക്കും. കാഞ്ഞിരപ്പള്ളിയും പാലായും തിരുവല്ലയും യുഡിഎഫിനോട് ചോദിച്ച് വാങ്ങാനാണ് നീക്കം. മാണി വിഭാഗത്തിലെ പലരെയും തിരിച്ചുകൊണ്ടുവരാൻ ജോസഫ് ശ്രമിക്കുന്നതും ഈ സീറ്റുകൾ കൂടി ലക്ഷ്യമിട്ടാണ്. എന്നാല്‍ ജോസ് പോയതോടെ കോട്ടയം ജില്ലയില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കളും സജീവമായി രംഗത്തുണ്ട്.

കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്

കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്

ഏറ്റുമാനൂർ, പൂഞ്ഞാർ, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ എന്നിവയ്ക്കു പുറമെ കാഞ്ഞിരപ്പള്ളിയും പാലായും തിരുവല്ലയും കോൺഗ്രസ് ലക്ഷ്യം വെക്കുന്നു. ഒരിടവേളക്ക് ശേഷം കോട്ടയം ജില്ലയില്‍ നിന്നും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച് വിജയിക്കുക എന്നാതാണ് കോണ്‍ഗ്രസ് ലക്ഷ്യം. നിലവില്‍ കോട്ടയം, വൈക്കം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

മറുവശത്ത്

മറുവശത്ത്

മറുവശത്ത് എല്‍ഡിഫിലും കേരള കോണ്‍ഗ്രസിന് കൊടുക്കേണ്ട സീറ്റുകളെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എന്‍സിപിയില്‍ നിന്നും പാലാ കേരള കോണ്‍ഗ്രസിന് വാങ്ങി നല്‍കും. പകരം ജോസ് കെ മാണി രാജി വെക്കുന്നതോടെ ഒഴിവ് വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ സ്ഥാനാര്‍ത്ഥിയാവും എന്നാണ് ധാരണ.

ഉറപ്പിച്ച സീറ്റുകള്‍

ഉറപ്പിച്ച സീറ്റുകള്‍

‌പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരിത്തി എന്നിവയ്ക്കൊപ്പം പുതപ്പള്ളിയോ കോട്ടയമോ കൂടി ജോസ് കെ മാണി ചോദിച്ചേക്കും. തൊടുപുഴയും ഇടുക്കിയും ഉറപ്പാണ്. ബാക്കിയേതെല്ലാം സീറ്റുകള്‍ കൂടി നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. പുരത്തു വരുന്ന സൂചനകള്‍ അനുസരിച്ച് കേരള കോണ്‍ഗ്രസ് എമ്മിന് ഇത്തവണ മലബാറില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവാന്‍ സാധ്യതയില്ല.

പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫിന്‍റെ നീക്കം; ലക്ഷ്യം കേരള കോണ്‍ഗ്രസ് എന്ന പേര്പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫിന്‍റെ നീക്കം; ലക്ഷ്യം കേരള കോണ്‍ഗ്രസ് എന്ന പേര്

English summary
kerala congress pj joseph wing may seek 4 more seat from udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X