കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സസ്‌പെന്‍ഷന്‍ ശരിവെച്ചു; ജോര്‍ജിനെ ഇനി അയോഗ്യനാക്കണം

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്കെതിരായ ബാര്‍കോഴ കേസിലെ അന്വേഷണം ഏതാണ്ട് നിലച്ചതോടെ വിമതന്‍ പിസി ജോര്‍ജിനെ പുറത്താക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ശ്രമം തുടങ്ങി. ഇതിന്റെ ആദ്യപടിയായി പിസി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ശരിവെച്ചു.

പിസി ജോര്‍ജ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ ഇനി കൂറുമാറ്റ നിയമപ്രകാരം പുറത്താക്കാനാണ് കേരള കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനായി ജോര്‍ജിന്റെ പാര്‍ട്ടിവിരുദ്ധ നടപടികളുടെ തെളിവുശേഖരണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജോയ് എബ്രഹാം, ആന്റണി രാജു, തോമസ് ഉണ്യാടന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

pcgeorge

മൂന്നംഗ സമിതി അന്വേഷണം നടത്തിയശേഷം തെളിവുകളടക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജോര്‍ജിനെ അയോഗ്യനാക്കുന്ന കാര്യത്തിലേക്ക് കടക്കാനാണ് തീരുമാനം. ജോര്‍ജിനെ അയോഗ്യനാക്കാന്‍ നിയമസഭാ സ്പീക്കറെയാണ് സമീപിക്കുക. കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തി സ്പീക്കറുടെ നിലപാട് അനുകൂലമാക്കണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉയര്‍ന്നതിന് പിന്നാലെ മാണിയെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രസ്താവനകള്‍ നടത്തിയതിനാണ് പിസി ജോര്‍ജിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. നിലവില്‍ പാര്‍ട്ടിയുമായി പൂര്‍ണമായും അകന്ന പിസി ജോര്‍ജ് തന്റെ നേതൃത്വത്തില്‍ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുകകൂടി ചെയ്തിട്ടുണ്ട്.

English summary
Kerala congress Plans Campaign to Disqualify P C George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X