മാണി വിഭാഗം കൂറുമാറി, ബത്തേരിയില്‍ നഗരസഭാ ഭരണം അപ്രതീക്ഷിതമായി എല്‍ ഡി എഫിന്
ബത്തേരി: അവസാന നിമിഷത്തില്‍ വയനാട് ബത്തേരി മാണി വിഭാഗം കൂറുമാറിയതോടെ ബത്തേരി നഗരസഭയുടെ ഭരണം എല്‍ ഡി എഫിന് ലഭിച്ചു. അപ്രതീക്ഷിതമായാണ് എല്‍ ഡി എഫിന് ഭരണം ലഭിച്ചത്. കേരളാ കോണ്‍ഗ്രസ്സില്‍ വിജയിച്ച ടി എല്‍ സാബുവാണ് ചുവട് മാറ്റി ചവിട്ടിയത്.
സാബു മുന്നണിക്ക് വിരുദ്ധമായി ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ടു രേഖപ്പെടുത്തുകയായിരുന്നു. സിമ്മിലെ സി കെ സഹദേവനാണ് ചെയര്‍മാന്‍. സഹദേവന് 18 ഉം മുസ്ലീം ലീഗിലെ പി പി അയ്യൂബിന് 16 ഉം വോട്ടുകളുമാണ് ലഭിച്ചത്. എന്നാല്‍ ബി ജെ പി അംഗം എം കെ സാബു വോട്ടെടുപ്പില്‍ നിന്ന് മാറി നിന്നു.

കോണ്‍ഗ്രസ്സ് ഘടക കക്ഷികള്‍ക്ക് വിട്ടുകൊടുത്ത ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടി കേരളാ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും അവകാശമുന്നയിച്ചിരുന്നു. നഗരസഭയില്‍ മുസ്ലീം ലീഗിന് എട്ടും കേരളാ കോണ്‍ഗ്രസ്സിന് ഒരു സീറ്റുമാണുണ്ടായിരുന്നത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരുമെന്ന് കരുതിയിരിക്കുമ്പോഴാണ് സാബുവിന്റെ ചുവടുമാറ്റം.കട്ടയാട് വാര്‍ഡില്‍ നിന്ന് നറുക്കെടുപ്പീലൂടെയാണ് സാബു തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications