കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്; പാലായില്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് ഇടതുമുന്നണി, യുഡിഎഫില്‍ ആശങ്ക

Google Oneindia Malayalam News

കോട്ടയം: കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് പാല ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം. പതിറ്റാണ്ടുകളോളം കെഎം മാണി മത്സരിച്ചിച്ച് വിജയിച്ച സീറ്റ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുമ്പോള്‍ ചില നിര്‍ണ്ണായക നീക്കങ്ങളിലൂടെ സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കം ജോസഫ് വിഭാഗവും ആരംഭിച്ചിട്ടുണ്ട്. ലോക്സഭ സീറ്റിലും ചെയര്‍മാന്‍ സ്ഥാനത്തിലും ഉണ്ടായ തിരിച്ചടികള്‍ പാലാ സീറ്റിലൂടെ മാറ്റാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.

<strong> ഷാനിമോളെ ഇറക്കി അരൂര്‍ പിടിക്കാന്‍ യുഡിഎഫ്: അര് വന്നാലും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എല്‍ഡിഎഫ്</strong> ഷാനിമോളെ ഇറക്കി അരൂര്‍ പിടിക്കാന്‍ യുഡിഎഫ്: അര് വന്നാലും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എല്‍ഡിഎഫ്

ചെയര്‍മാന്‍റെ കാര്യത്തില്‍ വിട്ട് വീഴ്ച ചെയ്തില്ലെങ്കില്‍പാലാ സീറ്റില്‍ ജോസഫ് വിഭാഗം നിലപാട് കടുപ്പിക്കും. ജോയ് എബ്രഹാം അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശമാണ് ജോസഫ് വിഭാഗം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ യാതൊരു കാരണവശാലും സീറ്റ് വിട്ട് നല്കില്ലെന്നാണ് ജോസ് കെ. മാണി വിഭാഗം പറയുന്നത്. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. വിശദാംശങ്ങങ്ങള്‍ ഇങ്ങനെ..

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ഒരു വിഭാഗത്തെ മുന്നണിക്ക് പുറത്തെത്തിച്ചാലും ഇല്ലെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നേട്ടമാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. തര്‍ക്കാം തുടര്‍ന്നാല്‍ മാണിയുടെ സീറ്റിങ് സീറ്റില്‍ ആരെ പിന്തുണയക്കുമെന്ന കാര്യത്തില്‍ യുഡിഎഫ് വെട്ടിലാവും. പാലായില്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണച്ചാല്‍ ജോസഫ് ഗ്രൂപ്പ് വെട്ടിലാവും.

ആരും അംഗീകരിക്കില്ല

ആരും അംഗീകരിക്കില്ല

ഔദ്യോഗിക കേരള കോണ്‍ഗ്രസ് തങ്ങളാണെന്നു സ്ഥാപിക്കാന്‍ കിട്ടുന്ന അവസരമെന്ന നിലയിലാവും പാലാ സീറ്റിനായി ഇരുവിഭാഗവും രംഗത്ത് എത്തുക. ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കാമെന്ന് തീരുമാനിച്ചാല്‍ ജോസഫ് വിഭാഗം അംഗീകരിക്കില്ല. പുറത്ത് അംഗീകരിച്ചാല്‍ തന്നെ വോട്ടെടുപ്പില്‍ അത് കണ്ടെന്ന് വരില്ല. അതിനിടയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം നേടിയെടുക്കാന്‍ ജോസഫ് വിഭാഗത്തിന് കഴിഞ്ഞാല്‍ പാലായില്‍ അവരും സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയേക്കും.

സിപിഎം പ്രതീക്ഷ

സിപിഎം പ്രതീക്ഷ

ഏത് വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍തി വന്നാലും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി കിട്ടിയേക്കില്ലെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിളര്‍പ്പ് സാധ്യമാവുകയും ഒരു വിഭാഗം യുഡിഎഫിന് പുറത്തെത്തുകയും ചെയ്താന്‍ പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൈമാറിയേക്കും. എന്തുതന്നെ സംഭവിച്ചാലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33472 വോട്ടിന് പിന്നില്‍ പോയ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിലെ നിലവിലെ തര്‍ക്കങ്ങള്‍ ഗുണകരമാകുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

കോഴ ആരോപണം ശക്തമായി നിലനില്‍ക്കെ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ എന്‍സിപിയിലെ മാണി സി കാപ്പനെതിരെ 4703 വോട്ടകള്‍ക്കായിരുന്നു കെഎം മാണി വിജയിച്ചത്. മാണി വിഭാഗത്തിന് സീറ്റ് നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചാല്‍ ജോസ് വിഭാഗത്തെ മുന്നണി ഔദ്യോഗികമായി അംഗീകരിക്കുന്ന നപടിയായി അത് മാറും. അത് കൊണ്ട് പാല ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലവിലെ തര്‍ക്കങ്ങള്‍ നീട്ടാനാണ് ജോസഫിന്‍റെ ശ്രമം.

ബിജെപിക്കും

ബിജെപിക്കും

പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കും വലിയ പ്രതീക്ഷയാണ് ഉള്ളത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ 20000ത്തിന് മുകളില്‍ വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിസി തോമസ് നേടിയത്. പി സി ജോര്‍ജ്ജ് സീറ്റ് ചോദിച്ചിട്ടുണ്ടെങ്കിലും പാല വിട്ട് കൊടുക്കാൻ ബിജെപി തയ്യാറല്ല. പി സി ജോര്‍ജ്ജിന്‍റെ ജനപക്ഷം മുന്നണിയിലുണ്ടായിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ സംഭാവന നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ബിജെപി വിലയിരുത്തല്‍.

English summary
kerala congress riflt; ldf hope in pala by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X