കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കം മുറുകുന്നു; ജോസഫിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി ജോസ് കെ മാണി വിഭാഗം

Google Oneindia Malayalam News

കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ പിളര്‍പ്പ് കീഴ്ഘടകങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കെ പിജെ ജോസഫിനെതിരെ പുതിയ നീക്കവുമായി ജോസ് കെ മാണി വിഭാഗം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യൂത്ത്ഫ്രണ്ട് ജന്മദിനാഘോഷ പരിപാടികളുടെ പേരില്‍ ജോസഫിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് ജോസ് കെ മാണി വിഭാഗം.

<strong> സര്‍ക്കാര്‍ ഫണ്ടില്‍ പണിത വീടുകളും 'ആയിരംവീട്' പദ്ധതിയില്‍പ്പെടുത്തി കോണ്‍ഗ്രസ്: ശകതമായ വിമര്‍ശനം</strong> സര്‍ക്കാര്‍ ഫണ്ടില്‍ പണിത വീടുകളും 'ആയിരംവീട്' പദ്ധതിയില്‍പ്പെടുത്തി കോണ്‍ഗ്രസ്: ശകതമായ വിമര്‍ശനം

ജോസഫ് ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ആരോപിച്ചാണ് ജോസ് കെ മാണി വിഭാഗം നേതാവ് ജോഷി മണിമല മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. സമ്മളനത്തിന് ആളെക്കൂട്ടാന്‍ ഭിന്നശേഷിയുള്ളവരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ പിജെ ജോസഫിനെതിരെ കേസ് എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 keralaco

അതേസമയം കേരള കോൺഗ്രസിലെ പിളർപ്പ് താഴേത്തട്ടിലേക്കും പോഷക സംഘടനകളിലേക്കും വ്യാപിക്കുകയാണ്. യൂത്ത്ഫ്രണ്ട് ജന്മദിനാഘോഷം ഇരുവിഭാഗങ്ങളും ഇന്നലെ രണ്ടിടത്തായാണ് ആഘോഷിച്ചത്. തിരുവനന്തപുരത്ത് ജോസഫ് വിഭാഗം ജന്മദിനം ആഘോഷിച്ചപ്പോള്‍ കോട്ടയത്തായിരുന്നു ജോസ് കെ മാണി വിഭാഗം സംഘടനയുടെ പരിപാടികള്‍ സംഘടിപ്പിച്ചത്. യൂത്ത്ഫ്രണ്ട് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ജോസഫ് വിഭാഗക്കാരനായ സജി മഞ്ഞ കടമ്പനെ മാറ്റി സാജൻ തൊടുകയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തെന്നും ജോസ് കെ മാണി വിഭാഗം അറിയിച്ചു.

<strong> ശബരിമല: വെട്ടിലായി ബിജെപി നേതൃത്വം; കോടതിയെ മറികടക്കാനാവില്ലെന്ന രാംമാധവിന്‍റെ നിലപാടില്‍ ആശങ്ക</strong> ശബരിമല: വെട്ടിലായി ബിജെപി നേതൃത്വം; കോടതിയെ മറികടക്കാനാവില്ലെന്ന രാംമാധവിന്‍റെ നിലപാടില്‍ ആശങ്ക

മാണി വിഭാഗത്തിലെ നേതാവായിരുന്നെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ജോസഫ് വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചതാണ് സജി മഞ്ഞകടമ്പനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ ജോസ് കെ മാണി വിഭാഗത്തെ പ്രേരിപ്പിച്ചത്. അതേസമയം പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ കേരള സ്റ്റുഡന്‍റ് കോണ്‍ഗ്രസ് നേതൃത്വം പിജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
kerala congress rift; complaint against p j joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X