കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് തര്‍ക്കം: രണ്ട് ഹര്‍ജിയില്‍ നിര്‍ണായക കോടതി വിധി ഇന്ന്!!

Google Oneindia Malayalam News

Recommended Video

cmsvideo
കേരള കോണ്‍ഗ്രസിലെ തമ്മിലടി | Oneindia Malayalam

കോട്ടയം: കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്ന് കോടതി വിധി പറയും. ജോസ് കെ മാണി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കട്ടപ്പന സബ്കോടതിയാണ് ഇന്ന് വധി പറയുന്നത്. അതേസമയം ജോസഫ് പക്ഷം വിളിച്ച് ചേര്‍ത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുന്ന ജോസ് കെ മാണി വിഭാഗത്തിന്‍റെ ഹര്‍ജിയില്‍ കോട്ടയം മുന്‍സിഫ് കോടതിയും ഇന്ന് വിധി പറയും.

 udfpjjoseph-

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ഭരണഘടന വിരുദ്ധമാണ് ചൂണ്ടിക്കാട്ടി പിജെ ജോസഫ് വിഭാഗം തൊടുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു. കേസ് തീര്‍പ്പാക്കുന്നതുവരെയായിരുന്നു സ്റ്റേ. ഇതിന് പിന്നാലെ സ്റ്റേയ്ക്കെതിരെ ജോസ് കെ മാണി വീണ്ടും കോടതിയെ സമീപിച്ചു. എന്നാല്‍ ഹരജി പരിഗണനയിലിരിക്കെ തൊടുപുഴ മുന്‍സിഫ് മജിസ്ട്രേറ്റ് കേസില്‍ നിന്നും പിന്‍മാറുകയായിരുന്നു. എന്നാല്‍ ഇടുക്കി മുന്‍സിഫ് കോടതിയും സ്റ്റേ തുടരുകയായിരിന്നു. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി നൽകിയ അപ്പീലിലാണ് കട്ടപ്പന സബ് കോടതി ഇന്ന് ഉത്തരവ് പറയുക.

<strong>'ബിജെപിക്കാര്‍ പള്ളിയില്‍ കയറുമോ? തന്‍റെ കൈ പിടിച്ച് ഇത് മോദിയെ പിടിച്ച കൈകളല്ലേയെന്ന് ചോദിച്ചു'</strong>'ബിജെപിക്കാര്‍ പള്ളിയില്‍ കയറുമോ? തന്‍റെ കൈ പിടിച്ച് ഇത് മോദിയെ പിടിച്ച കൈകളല്ലേയെന്ന് ചോദിച്ചു'

പാര്‍ട്ടി ചിഹ്നം സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കാനുള്ള അധികാരം പിജെ ജോസഫിൽ നിക്ഷിപ്തമാക്കിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം അസാധുവാക്കണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ആവശ്യം.
ജോസ് കെ മാണിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന 4 ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പടെ 21 പേരെയായിരുന്നു പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് പുറത്താക്കിയിരുന്നു. 6 ജില്ലാ പ്രസിഡന്റുമാരും 11 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളേയുമായിരുന്നു പുറത്താക്കിയത്.

<strong>പാലായില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ല, നിഷ മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്നും പിസി ജോര്‍ജ്ജ്</strong>പാലായില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ല, നിഷ മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്നും പിസി ജോര്‍ജ്ജ്

അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോടതി വിധി ഇരു കൂട്ടര്‍ക്കും എതിരായാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ അവതാളത്തിലാകും. അതേസമയം വിധി അനുകൂലമാകുകയാണെങ്കില്‍ കൂടുതല്‍ വിലപേശല്‍ ഇരു വിഭാഗവും നടത്തിയേക്കും.

English summary
Kerala Congress rift; crucial verdict today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X