കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്നും പുറത്താക്കി

  • By Athul
Google Oneindia Malayalam News

കൊച്ചി: കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്നും മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ പുറത്താക്കി. കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍ ടിഎസ് ജോണാണ് ഇക്കാര്യം അറിയിച്ചത്.

ഇടതുപക്ഷവുമായി സഹകരിക്കാന്‍ കേരള കോണ്‍ഗ്രസ് സെക്കുലറിന് താല്‍പര്യമില്ലായിരുന്നു എന്നിട്ടും പിസി ജോര്‍ജ് സിപിഎമ്മുമായി ചര്‍ച്ച നടത്തി. ഇതാണ് ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാന്‍ തീരുമാനം എടുത്തതിന് പിന്നിലെന്നും വാര്‍ത്താസമ്മേളനത്തില്‍ ടിഎസ് ജോണ്‍ പറഞ്ഞു.

pc george

ബാര്‍ കോഴക്കേസില്‍ മാണിയുമായി ഇടഞ്ഞ പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും രാജിവച്ച് കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചിരുന്നു. തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോര്‍ജിന് എംഎല്‍എ സ്ഥാനം നഷ്ടമാകുകയും ചെയ്തു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സെക്കുലറിനേയും കൊണ്ട് ഇടതുപക്ഷത്തേക്ക് വരാമെന്ന ജോര്‍ജിന്റെ മോഹങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്.

English summary
Senior leader PC George expelled from Kerala Congress (Secular)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X