കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് പിസി ജോര്‍ജ്ജ്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മലയോര കര്‍ഷകരെ രക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ കേരള കോണ്‍ഗ്രസ് പിരിച്ചുവിടുന്നതാണ് നല്ലതെന്ന് പിസി ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പും ആണ് പിസി ജോര്‍ജ്ജ്.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ പരിപാടിയില്‍ ആയിരുന്നു പിസി ജോര്‍ജ്ജിന്റെ അഭിപ്രായപ്രകടനം. ആര്‍എസ്പിയുടെ യുഡിഎഫ് പ്രവേശനവും കൊല്ലം സീറ്റിലെ സ്ഥാനാര്‍ത്ഥിത്വവും ഒക്കെ പിസി ജോര്‍ജ്ജിന്റെ വിമര്‍ശനത്തിന് വിധേയമായി.

PC George

മലയോരത്തേയും തീരദേശത്തേയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ കേരള കോണ്‍ഗ്രസ് അപ്രസക്തമാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. എല്ലാ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളും ഒരുമിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നും ജോര്‍ജ്ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ എറണാകുളം ജില്ലാസമ്മേളനത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിസി ജോര്‍ജ്ജ്.

പ്രതിപക്ഷത്ത് നിന്ന് രണ്ട് എംഎല്‍എമാരുമായി വന്ന ആര്‍എസ്പിക്ക് കൊല്ലം സീറ്റ് നല്‍കിയതിനെ ജോര്‍ജ്ജ് വിമര്‍ശിച്ചു. ഒമ്പത് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസ് രണ്ട് സീറ്റ് ചോദിക്കരുതെന്ന് പറഞ്ഞ കോണ്‍ഗ്രസ് ആണ് ഇങ്ങനെ ചെയ്തതെന്നും ജോര്‍ജ്ജ് പറഞ്ഞു. ഇത് കേരള കോണ്‍ഗ്രസിനോടുള്ള അവഗണനയാണ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു തുടര്‍ന്നും ജോര്‍ജ്ജിന്റെ പ്രസംഗം. കേരളത്തിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ദില്ലിയിലെ ഗോസായിമാരെ മാറ്റാനുള്ള പണി ചെയ്യുമെന്നും ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കി.

English summary
Kerala Congress should be dismantled: PC George.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X