Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറില്‍ ഒരു കോഴയുമില്ല; ചര്‍ച്ചയുടെ ആവശ്യവുമില്ലെന്ന് കെ എം മാണി

കോട്ടയം: ബാര്‍കോഴ വിഷയം വിവാദമായ സാഹചര്യത്തില്‍ കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്റ്റീയറിംഗ് കമ്മറ്റി യോഗത്തില്‍ ബാര്‍ കോഴ വിഷയം ചര്‍ച്ച ചെയ്തില്ല. ബാറില്‍ ഒരു കോഴയുമില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും യോഗത്തിനുശേഷം കെ എം മാണി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

കോഴ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. തനിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും മാണി അവകാശപ്പെട്ടു. കോഴ ആരോപണത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ല. അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. അതുകൊണ്ടുതന്നെ അത്തരമൊരു കാര്യത്തെ കുറിച്ച് ഇനി ചോദിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

KM Mani

അതേസമയം സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ മാണിക്കെതിരെ പിസി ജോര്‍ജ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി നടുക്കടലില്‍ മുങ്ങുകയാണെന്നും ഇതിന് ഉത്തരവാദി ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബാര്‍ കോഴവിഷയത്തില്‍ ചര്‍ച്ച വേണമെന്ന ജോര്‍ജിന്റെ ആവശ്യം മാണി തള്ളി.

യോഗത്തില്‍ എല്ലാ തീരുമാനങ്ങളും മാണി ഏകപക്ഷീയമായി എടുക്കകയായിരുന്നെന്നാണ് സൂചന. കേവലം ഒരു മണിക്കൂര്‍കൊണ്ട് മാണി യോഗ നടപടികള്‍ അവസാനിപ്പിച്ചു. മാണിയെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കണമെന്ന് ഒരു അംഗം ആവശ്യപ്പെട്ടെങ്കിലും മറ്റുള്ളവര്‍ അത് അംഗീകരിച്ചില്ല. എന്നാല്‍ പാര്‍ട്ടി പ്രമേയം അവതരിപ്പിച്ചെന്നായിരുന്നു മാണിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+