കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കും; വഴി തുറക്കുന്നത് എല്‍ഡിഎഫിലേക്കോ? യോഗം

Google Oneindia Malayalam News

കോഴിക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തതോടെ ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. എല്‍ഡിഎഫിലേക്കാണോ യുഡിഎഫിലേക്കാണോയെന്നത് സംബന്ധിച്ച് ഇന്ന് ധാരണയായേക്കും. നിര്‍ണായകമായ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് രണ്ട് മണിക്ക് കോട്ടയത്ത് നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാവി നീക്കങ്ങളെകുറിച്ചും മുന്നണിയില്‍ ചര്‍ച്ചയായേക്കും.

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു, ഭൂപരിഷ്‌കരണത്തിനെതിരായ നിയമയുദ്ധത്തിലൂടെ ശ്രദ്ധേയന്‍എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു, ഭൂപരിഷ്‌കരണത്തിനെതിരായ നിയമയുദ്ധത്തിലൂടെ ശ്രദ്ധേയന്‍

കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന

കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന

യുഡിഎഫ് വിട്ടാലും ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ലായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് ആക്കം കൂട്ടുന്നതാണ്. ഇതിന്റെ തിരക്ക് പിടിച്ച ചുവട്‌വെപ്പെന്നോണം സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയും നടത്തിയിരുന്നു.

സിപിഐ

സിപിഐ

ജോസ് കെ മാണിയുടെ നിലപാടിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം സിപിഐ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ല. യുഡിഎഫിനെ തള്ളിപറഞ്ഞ് ജോസ്പക്ഷം രംഗത്ത് വന്നാല്‍ മുന്നണിയിലെടുക്കുമെന്നും യുഡിഎഫില്‍ നിന്നും പുറത്ത് വരാനാകാതെ സ്വാഗതം ചെയ്യാനാകില്ലായെന്നുമായിരുന്നു സിപിഐയുടെ നിലപാട്.

ഉഭയകക്ഷി ചര്‍ച്ച

ഉഭയകക്ഷി ചര്‍ച്ച

വിഷയത്തില്‍ സിപിഐ ആദ്യമായാണ് ഉഭയകക്ഷി ചര്‍ച്ചക്ക് തയ്യാറാവുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, വിജയരാഘവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പിന്നാലെയായിരുന്നു ജോസിനോട് നിഷേധാത്മക നിലപാടില്ലായെന്ന കോടിയുടെ പ്രസ്താവന.

യുഡിഫ്

യുഡിഫ്

ആദ്യഘട്ടത്തില്‍ ജോസ് കെ മാണി വിഭാഗത്തെ തള്ളിയ യുഡിഫ് പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. യുഡിഎഫിലേക്ക് മടക്കികൊണ്ട് വരാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നെങ്കിലും പിജെ ജോസഫ് വിയോജിപ്പ് അറിയിക്കുകയായിരുന്നു. അതേസമയം ജോസ് കെ മാണി വിഭാഗം ഇടത് പ്രവേശനം തന്നെയാണ് ആഗ്രഹിക്കുന്നത് എന്നാണ് സൂചന. ഇന്നത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഇത് വ്യക്തമായി ചര്‍ച്ച ചെയ്യും.

രാജ്യസഭാംഗത്വം

രാജ്യസഭാംഗത്വം

അതിനിടെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വേച്ചേക്കും എന്നും സൂചനയുണ്ട്. ഇടത് മുന്നണി പ്രവേശനത്തിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് രാജിക്കാര്യവും ഉയരുന്നത്. ഇത് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന സൂചനകളില്‍ തന്നെയാണ് എത്തുന്നത്.

English summary
Kerala Congress: The party steering committee meeting will be held today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X