കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരവഴി മാണി വീണ്ടും യുഡിഎഫിലേക്ക്; ചരടുവലിച്ചത് കുഞ്ഞാലിക്കുട്ടി

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ വേങ്ങര ഉപതിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് മുസ്ലീം ലീഗിനെ പിന്തുണച്ചതോടെ മാണിയുടെ യുഡിഎഫ് പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. കുഞ്ഞാലിക്കുട്ടിയോടും ലീഗിനോടും യാതൊരു പിണക്കവും കാണിക്കാത്ത മാണി വേങ്ങര വഴി യുഡിഎഫിലെത്തുമെന്നുതന്നെയാണ് റിപ്പോര്‍ട്ട്.

കുഞ്ഞാലിക്കുകട്ടിയെ ഇടനിലക്കാരനാക്കി മാണിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെ യുഡിഎഫിലേക്കു ക്ഷണിച്ചെങ്കിലും വ്യക്തമായ മറുപടി മാണി നല്‍കിയിട്ടില്ല. മാണിയുടെ കടുത്ത വിരോധത്തിന് പാത്രമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണിയെ ക്ഷണിച്ചുകഴിഞ്ഞു.

k_m_mani

എന്നാല്‍, മാണിക്കെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം ശക്തമായ നിലപാടാണ് കൈക്കൊള്ളുന്നത്. പ്രത്യേകിച്ചും യുവ സംഘടനകള്‍. അതേസമയം, കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മത്സരിച്ചപ്പോള്‍ പിന്തുണ നല്‍കിയതിന് സമാനമാണ് ഇപ്പോഴുമെന്നാണ് മാണിയുടെ വാദം. ഇത് മുന്നണി പ്രവേശനത്തിനുളള തുടക്കമല്ലിതെന്നും കെ.എം. മാണി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ മാണി എല്‍ഡിഎഫിലേക്ക് പോകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്‍ഡിഎയും മാണിയെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, സമുദായ നേതാക്കളുടെ അഭിപ്രായം മാനിച്ചായിരിക്കും മാണിയുടെ അന്തിമ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. മാണി യുഡിഎഫിലെത്തിയാല്‍ ബാര്‍ കോഴയില്‍ കുടുക്കുമോ എന്ന ഭയവും പാര്‍ട്ടിക്കുണ്ട്.

English summary
Vengara bypoll; Kerala Congress to support League candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X