Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി: പാലായില്‍ തിരിച്ചടി ഭയന്ന് യുഡിഎഫ്, ഇടപെട്ട് നേതാക്കള്‍

കോട്ടയം: കേരള കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ ഇടപെട്ട് യുഡിഎഫ് നേതാക്കള്‍. പാലാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ ഇടപെടുന്നത്. പിളര്‍പ്പിനുള്ള സാഹചര്യം ഉണ്ടായാലും പാലാ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കരുതെന്നാണ് യുഡിഎഫ് നേതാക്കളുടെ ആവശ്യം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ പിജെ ജോസഫിനോട് ആവശ്യപ്പെട്ടാണ് വിവരം.

udfpjjoseph

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംകെ മുനീര്‍ എന്നിവരാണ് ജോസഫിനെ കണ്ടത്. അതേസമയം അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ജോസ് കെ മാണി വിഭാഗമാണെന്ന് പിജെ ജോസഫ് പ്രതികരിച്ചു.ദില്ലിയില്‍ ജോസ് കെ മാണിയുമായും നേതാക്കള്‍ ചര്‍ച്ച നടത്തും. നേരത്തേ തന്നെ മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ ചെയര്‍മാന്‍ പദവി വിട്ട് കൊടുക്കില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി വിഭാഗം ബദല്‍ സംസ്ഥാന യോഗം വിളിച്ച് ചേര്‍ക്കുകയായിരുന്നു. യോഗത്തില്‍ ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി നിയമിച്ചെങ്കിലും പിജെ ജോസഫ് വിഭാഗം നേതാക്കള്‍ കോടതിയെ സമീപിച്ചു. ഇതോടെ നടപടി കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

പിളര്‍പ്പുണ്ടായാലും യുഡിഎഫ് വിടില്ലെന്നാണ് ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും ആവര്‍ത്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പാലാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ജോസ് കെ മാണി പക്ഷം ആവശ്യമുന്നയിക്കും. പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ട് നല്‍കിയാല്‍ ജോസഫ് വിഭാഗം ഉടക്കും. ഇനിയൊരു സമവായ സാഹചര്യം ഉരുത്തിരിഞ്ഞാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചേക്കില്ല. അതുകൊണ്ട് തന്നെ പാലാ സീറ്റും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും യുഡിഎഫിന് വരും നാളുകളില്‍ തലവേദനയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+