കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച്, വയല്‍ നികത്താന്‍ സര്‍ക്കാര്‍ ഒത്താശ

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. വയലിന്, നിയമത്തില്‍ ഉള്ളതിന് വിരുദ്ധമായ നിര്‍വചനം നല്‍കിയാണ് 2008ന് മുമ്പ് നികത്തിയ വയലിനെ ക്രമപ്പെടുത്താന്‍ റവന്യൂ വകുപ്പ് ചട്ടം തയ്യാറാക്കിയത്.

നിയമപരമായ ഡാറ്റാ ബാങ്കില്ലാത്തതിനാല്‍ 2008ന് ശേഷമുള്ള നിലം നികത്തലും അംഗീകരിക്കപ്പെടുമെന്ന ആശങ്കയാണ് ഉയര്‍ന്നുവരുന്നത്. 2008 ആഗസ്റ്റ് 12നാണ് തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത്. ഈ നിയമത്തില്‍ പറയുന്നത് അനുസരിച്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നെല്ല് കൃഷി ചെയ്യുന്നത്, നെല്‍കൃഷി യോഗ്യമെങ്കിലും തരിശായി കിടക്കുന്നത്, വയലിനോട് ചേര്‍ന്ന ബണ്ട്, കുളം, തോട് എന്നിങ്ങയാണ് വയലിനെ നിര്‍വചിച്ചിട്ടുള്ളത്.

paddy field

എന്നാല്‍ നവംബര്‍ 28ന് റവന്യൂ വകുപ്പ് പുറത്തിറങ്ങിയ ചട്ടത്തില്‍ ഈ നിര്‍വചനങ്ങളെ എല്ലാം പൊളിച്ചെഴുതിയിട്ടുണ്ട്. ധനകാര്യ ബില്ലിലൂടെ നെല്‍വയല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ നിയമവിരുദ്ധമായ ചട്ടമാണ് റവന്യൂ വകുപ്പ് ഇറക്കിയത്.

2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തിയ വയലുകള്‍ ന്യായവിലയുടെ 25 ശതമാനം ഈടാക്കി ക്രമപ്പെടുത്താമെന്നാണ് റവന്യൂ വകുപ്പിന്റെ ഭേദഗതി. ഇത് വയല്‍ നികത്തലിന് സഹായിക്കുമെന്നാണ് വ്യാപക ആക്ഷേപം.

ഈ ഭേദഗതിയിലൂടെ നിലം നികത്തല്‍ വര്‍ദ്ധിക്കുമെന്നും ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. റവന്യൂ വകുപ്പ് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയണമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Kerala Conservation of Paddy Land and Wetland Act Sabotage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X