മിനിമം 10000 രൂപ പെന്‍ഷന്‍:ഏകീകൃത പെൻഷൻ പദ്ധതിയെ എതിർക്കില്ല; കേരളവും നടപ്പിലാക്കിയേക്കും
ഡല്‍ഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ച ഏകീകൃത പെൻഷൻ പദ്ധതി (യു പി എസ്) കേരളത്തിനും താല്‍പര്യമുള്ള വിഷയം. വിവിധ കേന്ദ്ര സർക്കാർ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കേരള സർക്കാർ ഈ വിഷയത്തില്‍ എതിർപ്പ് ഉന്നയിച്ചേക്കില്ല. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി (ഒ പി എസ്) പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പുതിയ തീരുമാനം. അതേ സമയം 2004 മുതലുള്ള പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) നിലനിൽക്കും.
കേന്ദ്ര സർക്കാറിന്റെ മാതൃക പിന്തുടർന്ന് സംസ്ഥാന സർക്കാരും ഈ വഴിക്ക് നീങ്ങിയേക്കുമെന്നാണ് സൂചന. വലിയ വിമർശനങ്ങള്‍ ഉയരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു പുതിയ പദ്ധതി കൊണ്ടുവരുമെന്ന ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ പങ്കാളിത്ത പെന്‍ഷന്‍ സംവിധാനത്തില്‍ ഇടത് സംഘടനയില്‍ നിന്ന് തന്നെ ഉയരുന്ന എതിർപ്പ് മറികടക്കാന്‍ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ സർക്കാറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായേക്കും. കേന്ദ്രത്തില്‍ ആദ്യ വർഷം ഈ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി വരുന്നത് 6250 കോടി രൂപയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഈ മാതൃകയില്‍ പദ്ധതി നടപ്പിലാക്കാന്‍ എത്ര കോടി വേണ്ടിവരുമെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക.
യുപിഎസിൻ്റെ പ്രധാന സവിശേഷതകൾ
1. ഉറപ്പുള്ള പെൻഷൻ: 25 വർഷത്തെ ഏറ്റവും കുറഞ്ഞ സേവനത്തിനായി സൂപ്പർആനുവേഷന് മുമ്പുള്ള അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50% പെന്‍ഷനായി ലഭിക്കും. ഈ വേതനം കുറഞ്ഞത് 10 വർഷത്തെ സേവനം വരെയുള്ള കുറഞ്ഞ സേവന കാലയളവിന് ആനുപാതികമായിരിക്കണം.
2. കുടുംബ പെൻഷൻ: ഒരു വ്യക്തിയുടെ മരണത്തിന് തൊട്ടുമുമ്പ് ജീവനക്കാരുടെ പെൻഷൻ്റെ 60% ലഭിക്കും.
3. മിനിമം പെൻഷൻ: കുറഞ്ഞത് 10 വർത്തെ സേവനമുള്ളവർക്ക് 10000 രൂപ പെന്‍ഷന്‍ ലഭിക്കും.
4. പണപ്പെരുപ്പ സൂചിക: പെൻഷനിലും ഉറപ്പുള്ള പെൻഷനിലും മിനിമം പെൻഷനിലും
സർവീസ് ജീവനക്കാരുടെ കാര്യത്തിലെന്നപോലെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്കുള്ള (എഐസിപിഐ-ഐഡബ്ല്യു) അഖിലേന്ത്യ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ക്ഷാമാശ്വാസം ലഭിക്കും
5. ഗ്രാറ്റുവിറ്റിക്കു പുറമേ ഒരു തുക കൂടി ജീവനക്കാർക്കു ലഭിക്കും. സർവീസ് കാലയളവിലെ 6 മാസത്തിൽ 1 എന്ന എന്ന കണക്കിൽ, അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്തുള്ളതിന്റെ പത്തിലൊന്ന് എന്ന തോതിൽ ഈ തുക തിട്ടപ്പെടുത്തും. ഇത് പെൻഷനെ ബാധിക്കില്ല.
6. 2004 നു ശേഷം വിരമിച്ചവർക്കും 2025 മാർച്ച് 31ന് അകം വിരമിക്കുന്നവർക്കും യുപിഎസിൽ ചേരാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications