Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല; വെൽഫെയർ ബന്ധത്തിൽ ഇടഞ്ഞ് മുല്ലപ്പള്ളി, ഗുണം ചെയ്യുമെന്ന് മുരളീധരൻ

കോഴിക്കോട്: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നാളെ പുറത്തുവരാനിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറികള്‍ ഉടലെടുക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഉയരുന്നത്. ജമാ അത്തെ ഇസ്ലാമി മതേതര സംഘടനയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കെ മുരളീധരന്‍ എംപിയുടെ പ്രതികരണമാണ് ഇപ്പോള്‍ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ഇതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി.

ഗുണം ചെയ്യും

ഗുണം ചെയ്യും

ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നയം മാറ്റി. മതേതരനയമാണ് അവരിപ്പോള്‍ പിന്തുടരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു. പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുസരിക്കണം. ഇല്ലെങ്കില്‍ നടപടിയെടുക്കും. ഇത് സ്വാഭാവികമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഒരു ബന്ധവുമില്ലെന്ന് മുല്ലപ്പള്ളി

ഒരു ബന്ധവുമില്ലെന്ന് മുല്ലപ്പള്ളി

എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപി.സി.സി അധ്യക്ഷനുമുള്ളത്. അതാണ് ഞാന്‍ പറഞ്ഞത്. തനിക്കായി മറ്റൊരു നിലപാടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം, കെ മുരളിധരന്‍ എംപിയുടെ പരാമര്‍ശത്തില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 ഒഴിഞ്ഞുമാറി കുഞ്ഞാലിക്കുട്ടി

ഒഴിഞ്ഞുമാറി കുഞ്ഞാലിക്കുട്ടി

അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ കൃത്യമായ മറുപടി പറയാതെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഒഴിഞ്ഞ് മാറി. സിപിമ്മിന് പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ട്. മലപ്പുറം നഗരസഭയിലും കൂട്ടുകെട്ടുണ്ടെന്ന് അത് പരിശോധിച്ചാല്‍ മനസിലാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേതാക്കളെ പുറത്താക്കി

നേതാക്കളെ പുറത്താക്കി

ഇതിനിടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതിന് കോഴിക്കോട് മൂന്ന് നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. കോഴിക്കോട് മുക്കത്താണ് മൂന്ന് നേതാക്കളെ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ഇവര്‍ ചോദ്യം ചെയ്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സഖ്യം വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍. ആറ് വര്‍ഷത്തേക്കാണ് ഈ മൂന്ന് പ്രാദേശിക നേതാക്കളെയും പുറത്താക്കിയിരിക്കുന്നത്.

 പ്രതീക്ഷ കൈവിടാതെ യുഡിഎഫ്

പ്രതീക്ഷ കൈവിടാതെ യുഡിഎഫ്

അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പ്രാദേശിക സഖ്യം് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 2015ല്‍ എല്‍ഡിഎഫ് അട്ടിമറിച്ച തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളില്‍ കരുത്ത് തെളിയിക്കേണ്ടത് യുഡിഎഫിന് ആവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+