കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല; വെൽഫെയർ ബന്ധത്തിൽ ഇടഞ്ഞ് മുല്ലപ്പള്ളി, ഗുണം ചെയ്യുമെന്ന് മുരളീധരൻ

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നാളെ പുറത്തുവരാനിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറികള്‍ ഉടലെടുക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഉയരുന്നത്. ജമാ അത്തെ ഇസ്ലാമി മതേതര സംഘടനയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കെ മുരളീധരന്‍ എംപിയുടെ പ്രതികരണമാണ് ഇപ്പോള്‍ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ഇതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി.

ഗുണം ചെയ്യും

ഗുണം ചെയ്യും

ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നയം മാറ്റി. മതേതരനയമാണ് അവരിപ്പോള്‍ പിന്തുടരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു. പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുസരിക്കണം. ഇല്ലെങ്കില്‍ നടപടിയെടുക്കും. ഇത് സ്വാഭാവികമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഒരു ബന്ധവുമില്ലെന്ന് മുല്ലപ്പള്ളി

ഒരു ബന്ധവുമില്ലെന്ന് മുല്ലപ്പള്ളി

എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപി.സി.സി അധ്യക്ഷനുമുള്ളത്. അതാണ് ഞാന്‍ പറഞ്ഞത്. തനിക്കായി മറ്റൊരു നിലപാടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം, കെ മുരളിധരന്‍ എംപിയുടെ പരാമര്‍ശത്തില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 ഒഴിഞ്ഞുമാറി കുഞ്ഞാലിക്കുട്ടി

ഒഴിഞ്ഞുമാറി കുഞ്ഞാലിക്കുട്ടി

അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ കൃത്യമായ മറുപടി പറയാതെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഒഴിഞ്ഞ് മാറി. സിപിമ്മിന് പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ട്. മലപ്പുറം നഗരസഭയിലും കൂട്ടുകെട്ടുണ്ടെന്ന് അത് പരിശോധിച്ചാല്‍ മനസിലാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേതാക്കളെ പുറത്താക്കി

നേതാക്കളെ പുറത്താക്കി

ഇതിനിടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതിന് കോഴിക്കോട് മൂന്ന് നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. കോഴിക്കോട് മുക്കത്താണ് മൂന്ന് നേതാക്കളെ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ഇവര്‍ ചോദ്യം ചെയ്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സഖ്യം വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍. ആറ് വര്‍ഷത്തേക്കാണ് ഈ മൂന്ന് പ്രാദേശിക നേതാക്കളെയും പുറത്താക്കിയിരിക്കുന്നത്.

 പ്രതീക്ഷ കൈവിടാതെ യുഡിഎഫ്

പ്രതീക്ഷ കൈവിടാതെ യുഡിഎഫ്

അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പ്രാദേശിക സഖ്യം് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 2015ല്‍ എല്‍ഡിഎഫ് അട്ടിമറിച്ച തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളില്‍ കരുത്ത് തെളിയിക്കേണ്ടത് യുഡിഎഫിന് ആവശ്യമാണ്.

വെല്‍ഫെയര്‍ ബന്ധത്തെ ചൊല്ലി പോര്, വോട്ടെടുപ്പിന് പിന്നാലെ 3 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കിവെല്‍ഫെയര്‍ ബന്ധത്തെ ചൊല്ലി പോര്, വോട്ടെടുപ്പിന് പിന്നാലെ 3 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക്?;എന്‍സിപി പോയാലും പ്രശ്നമില്ല, പാലായില്‍ വിജയം ഉറപ്പെന്ന് ജോസ് ടോംമാണി സി കാപ്പന്‍ യുഡിഎഫിലേക്ക്?;എന്‍സിപി പോയാലും പ്രശ്നമില്ല, പാലായില്‍ വിജയം ഉറപ്പെന്ന് ജോസ് ടോം

അയാൾ സൂപ്പർ താരമായതോടെ ഡിമാൻഡുകൾ, തന്നോട് സൂപ്പർ താരങ്ങൾക്ക് പോലും വിരോധം തോന്നാൻ കാരണം ദിലീപെന്ന് വിനയൻഅയാൾ സൂപ്പർ താരമായതോടെ ഡിമാൻഡുകൾ, തന്നോട് സൂപ്പർ താരങ്ങൾക്ക് പോലും വിരോധം തോന്നാൻ കാരണം ദിലീപെന്ന് വിനയൻ

തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിക്കും, സംസ്ഥാനത്ത് മൂന്നിരട്ടി സീറ്റ് വർധിപ്പിക്കുമെന്ന് കെ സുരേന്ദ്രൻതിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിക്കും, സംസ്ഥാനത്ത് മൂന്നിരട്ടി സീറ്റ് വർധിപ്പിക്കുമെന്ന് കെ സുരേന്ദ്രൻ

Recommended Video

cmsvideo
ജനവിധി നാളെയറിയാം, 16 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ | Oneindia Malayalam

English summary
Kerala: Controversy in Congress over the relationship with Welfare Party even after the election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X