കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞങ്ങള്‍ സന്തോഷത്തോടെ വിവാഹിതരാകുന്നു, കാരണം നിങ്ങളാണ്'; വൈറലായി ദമ്പതികളുടെ വിവാഹക്കത്ത്

Google Oneindia Malayalam News

കല്യാണം ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കല്യാണം ക്ഷണിക്കുക എന്നത്. ബന്ധുക്കളെ, സുഹൃത്തുക്കളെ. ഏറ്റവും പ്രിയപ്പെട്ടവരെ...അങ്ങനെ നമുക്ക് വേണ്ടപ്പെട്ടവരെയൊക്കെ കല്യാണത്തിന് മറക്കാതെ ക്ഷണിക്കും. അത് വളരെ സാധരണമാണ്. എന്നാല്‍ ഒറ്റ കല്യാണ ക്ഷണത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് മലയാളി ദമ്പതിമാരായ രാഹുലും കാര്‍ത്തികയും.

നവംബര്‍ പത്തിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ വിവാഹത്തിന് ഇവര്‍ സ്‌നേഹപൂര്‍വ്വം ഒരിടത്തേക്ക് ക്ഷണക്കത്ത് അയച്ചു. ഈ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യൽമീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. എന്താണ് ആ ക്ഷണക്കത്തിന്റെ പ്രത്യേകത എന്നറിയണ്ടേ....

1

രാഹുലും കാര്‍ത്തികയും ഇന്ത്യന്‍ ആര്‍മിക്കാണ് ഒരു കുറിപ്പോടു കൂടി വിവാഹക്ഷണക്കത്ത് അയച്ചത്.'ഞങ്ങള്‍ (രാഹുലും കാര്‍ത്തികയും) നവംബര്‍ 10 ന് വിവാഹിതരാകുന്നു. നിങ്ങളുടെ സ്നേഹത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഞങ്ങളുടെ രാജ്യത്തോടുള്ള യഥാര്‍ത്ഥ ദേശസ്നേഹത്തിനും ഞങ്ങള്‍ നന്ദിയുള്ളവരാണ്,' അവര്‍ എഴുതി.

'ചുംബനം ഇത്രക്കും തെറ്റാണോ?,കേരളത്തിന്റെ അട്ടിപ്പേറവകാശം ആരുമെടുക്കേണ്ട..'; ഷൈജു ദാമോദരന്‍'ചുംബനം ഇത്രക്കും തെറ്റാണോ?,കേരളത്തിന്റെ അട്ടിപ്പേറവകാശം ആരുമെടുക്കേണ്ട..'; ഷൈജു ദാമോദരന്‍

2

ഇന്ത്യൻ സൈന്യം വിവാഹ ക്ഷണക്കത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു, "'ആശംസകൾ' #ഇന്ത്യൻ ആർമി വിവാഹ ക്ഷണത്തിന് രാഹുലിനും കാർത്തികയ്ക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു, ദമ്പതികൾക്ക് വളരെ സന്തോഷകരവും സന്തോഷകരവുമായ വിവാഹജീവിതം ആശംസിക്കുന്നു.

68ാം വയസില്‍ അയാള്‍ രണ്ടും കല്‍പിച്ചിറങ്ങി, ആദ്യം ഭാര്യയ്ക്ക് പോലും സംശയമായിരുന്നു; എന്നാല്‍..!68ാം വയസില്‍ അയാള്‍ രണ്ടും കല്‍പിച്ചിറങ്ങി, ആദ്യം ഭാര്യയ്ക്ക് പോലും സംശയമായിരുന്നു; എന്നാല്‍..!

3

'ഞങ്ങളെ സുരക്ഷിതരാക്കിയതിന് ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, നിങ്ങള്‍ കാരണം, ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നു. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഞങ്ങള്‍ക്ക് സന്തോഷകരമായ ദിനങ്ങള്‍ നല്‍കിയതിന് നന്ദി. നിങ്ങള്‍ കാരണം ഞങ്ങള്‍ സന്തോഷത്തോടെ വിവാഹിതരാകുന്നു. ഞങ്ങള്‍ ഞങ്ങളുടെ പ്രത്യേക ദിനത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളെ സംരക്ഷിച്ചതിന് നന്ദി.'
ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു,

4


84,000-ത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റ് നേടിയത്, ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്. നിരവധിപേരാണ് കമന്റുകൾ ഇടുന്നത്
ഒരു ഉപയോക്താവ് പറഞ്ഞു, "നമ്മുടെ യഥാർത്ഥ നായകന്മാരോട് നമ്മുടെ ഹൃദയത്തിലുള്ള സ്നേഹം പ്രകടിപ്പിക്കുന്നതാണ് ഏറ്റവും മികച്ചത്", "ഇവർ രണ്ടുപേരുടെയും ചെയ്തത് മഹത്തായ കാര്യം ആണ്."മറ്റൊരാൾ എഴുതി "കൊള്ളാം, ഇത് എക്കാലത്തെയും മികച്ച വിവാഹ ക്ഷണമാണ്. നമ്മുടെ യഥാർത്ഥ നായകന്മാർക്ക് ജയ് ഹിന്ദ്." മൂന്നാമത്തെ ഉപയോക്താവ് കൂട്ടിച്ചേർത്തു, "ഇത് അതിശയകരമാണ്!"മറ്റൊരാൾ അഭിപ്രായപ്പെട്ടു,

5

ഇതിന് മുമ്പ് കല്യാണത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ വൈറലായ മലയാളികളായിരുന്നു അർച്ചനയും രഘുവും. വധു ഒപ്പിട്ട ഒരു മുദ്ര പത്രത്തിന്റെ പേരിലായിരുന്നു ഇവർ സോഷ്യൽമീഡിയയിൽ വൈറൽ ആയത്. വരന്റെ സുഹൃത്തായിരുന്നു കല്യാണം കഴിഞ്ഞയുടൻ യുവതിയെ കൊണ്ട് മുദ്ര പത്രത്തിൽ ഒപ്പിട്ടി വാങ്ങിയത്. വളരെ തമാശ നിറഞ്ഞ കാര്യങ്ങൾ ആയിരുന്നു മുദ്രപത്രത്തിൽ ....

English summary
Kerala couple Rahul and Karthika's wedding invitation goes viral, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X