കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 21 പ്രദേശങ്ങളെ ഒഴിവാക്കി, ആകെ എണ്ണം 608

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 12), പാഞ്ചല്‍ (സബ് വാര്‍ഡ് 15), കൊണ്ടാഴി (3), നാട്ടിക (സബ് വാര്‍ഡ് 8), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (1, 13 (സബ് വാര്‍ഡ്),

ഉപതിരഞ്ഞെടുപ്പിന് മുൻപ് 'മുട്ടയിൽ' ഉരസി സിന്ധ്യ-ശിവരാജ് സിംഗ് പക്ഷങ്ങൾ; മുഖ്യമന്ത്രിക്കെതിരെ മന്ത്രിഉപതിരഞ്ഞെടുപ്പിന് മുൻപ് 'മുട്ടയിൽ' ഉരസി സിന്ധ്യ-ശിവരാജ് സിംഗ് പക്ഷങ്ങൾ; മുഖ്യമന്ത്രിക്കെതിരെ മന്ത്രി

hotspot

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (സബ് വാര്‍ഡ് 7), കൂരാചുണ്ട് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (21, 22), കല്ലൂപ്പാറ (7), ആലപ്പുഴ ജില്ലയിലെ രാമങ്കരി (8), ഇടുക്കി ജില്ലയിലെ ഇടവെട്ടി (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ മൂപ്പൈനാട് (6, 8), കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് (9), പാലക്കാട് ജില്ലയിലെ കോട്ടായി (12), കൊല്ലം ജില്ലയിലെ കുളക്കട (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 608 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,87,796 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,92,765 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. സംസ്ഥാനത്ത് 34,314 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 87,345 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം ചികിത്സക്കിടെആംബുലൻസ് ഡ്രൈവറുടെ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം ചികിത്സക്കിടെ

ഇനിയാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്, അത് സംഭവിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; കനത്ത മുന്നറിയിപ്പ്ഇനിയാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്, അത് സംഭവിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; കനത്ത മുന്നറിയിപ്പ്

English summary
Kerala Covid 19 Update: 20 new hotspots in the state today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X