കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡില്‍ വിറച്ച് കേരളം: 27 ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികൾ, കണക്കുകൾ പറയുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ഞെട്ടിക്കുന്ന വര്‍ദ്ധന. കേരളത്തില്‍ കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സംസ്ഥാനത്തെ സംബന്ധിച്ച് കൂടുതല്‍ ആശങ്ക പരത്തുന്നു. ഇതിനൊപ്പം തന്നെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം കഴിഞ്ഞ ദിവസം മൂന്നാം സ്ഥാനത്തെത്തി. സംസ്ഥാനത്തെ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പരിശോധനകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കണമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി.

ഒരാളുടെ കുറവ്

ഒരാളുടെ കുറവ്

സംസ്ഥാനത്ത് ഈ സെപ്റ്റംബര്‍ മാസത്തില്‍ 27 ദിവസം പിന്നിടുമ്പോഴേക്കും 99,999 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് ഒരു ലക്ഷം രോഗികളാകാന്‍ ഒരാള്‍ മാത്രം ആവശ്യമുള്ള അവസ്ഥ. കേരളത്തില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,75,384 പേര്‍ക്കാണ്. ഇതില്‍ ഭൂരിഭാഗം പേരും ഈ മാസം രോഗികളായവരാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരോ ദിവസവും കാണക്കില്‍ മാറുന്ന സാഹചര്യമാണുള്ളത്. 100 പരിശോധനകളില്‍ 13.87 രോഗികള്‍ എന്നതാണ് ഇന്നലെത്തെ നിരക്ക്. കഴിഞ്ഞ ആഴ്ചയുള്ള കണക്കില്‍ ഇത് 11.57 ശതമാനവും. കേരളത്തിന് മുകളിലുള്ളത് കര്‍ണാടകയും മഹാരാഷ്ട്രയുമാണ്. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.5 ആണ്.

രോഗമുക്തി നിരക്ക്

രോഗമുക്തി നിരക്ക്

സംസ്ഥാനത്ത് കര്‍ശനമായ ഡിസ്ചാര്‍ജ് പ്രോട്ടോക്കോള്‍ സംവിധാനമാണ് നിലനില്‍്കുന്നത്. അതുകൊണ്ട് രോഗമുക്തിയില്‍ വര്‍ദ്ധനവുണ്ടാകുന്നത് പതുക്കെയാണ്. ദേശീയതലത്തില്‍ 82 ശതമാനമാണ് പോഗമുക്തി നിരക്കെങ്കില്‍, സംസ്ഥാനത്ത് ഇത് 67 ശതമാനമാണ്. രോഗികളുടെ പരിധിവിടുന്ന സാഹചര്യം ഉണ്ടായാല്‍ ഡിസ്ചാര്‍ജ് പ്രോട്ടോക്കോള്‍ പുനപരിശോധിച്ചേക്കും.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗമാണ്. ഒരു ഘട്ടത്തില്‍ രോഗത്തെ വലിയ രീതിയില്‍ നിയന്ത്രിച്ചു. എന്നാല്‍ പിന്നീട് വ്യാപന തോത് ഉയര്‍ന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam
നമുക്ക് പാഠമകണം

നമുക്ക് പാഠമകണം

ലോകരാജ്യങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുകയാണ്. ആ സാഹചര്യം നമുക്ക് പാഠമകണമെന്നും വളരെ ഗൗരവത്തോടെ ജാഗ്രത തുടരേണ്ട അവസ്ഥയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗത്തെ നിസാരമായി കാണരുത്. കൊവിഡ് പ്രതിരോധത്തില്‍ ചില അനുസരണ കേടുകളുണ്ടായി. ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു അതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എംഎസ്എഫ് മാർച്ച് നടത്തിഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി

 2.5 കോടി രൂപ ചെലവിൽ കണ്ണമ്പ്രയിലൊരുങ്ങി അത്യാധുനിക സ്റ്റേഡിയം; ഉദ്ഘാടനം സെപ്തംബര്‍ 28 ന് 2.5 കോടി രൂപ ചെലവിൽ കണ്ണമ്പ്രയിലൊരുങ്ങി അത്യാധുനിക സ്റ്റേഡിയം; ഉദ്ഘാടനം സെപ്തംബര്‍ 28 ന്

റിയാസിൻറെ ഭാര്യയേയും വിവാഹത്തേയും കുറിച്ച് പറയാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരതയില്ലേ?; രശ്മിതറിയാസിൻറെ ഭാര്യയേയും വിവാഹത്തേയും കുറിച്ച് പറയാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരതയില്ലേ?; രശ്മിത

English summary
Kerala Covid 19 Update: Nearly one lakh new Coronavirus patients in 27 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X