കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ: പൊതുഗതാഗതത്തിന് തടസമില്ല, മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനത്ത് 14 ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഒക്്ബര്‍ 31 വരെയാണ് എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പൊതുഗാതഗതത്തിന് തടസമുണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ...

ആളുകള്‍ കൂട്ടം കൂടരുത്

ആളുകള്‍ കൂട്ടം കൂടരുത്

നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാള്‍ ആളുകല്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അഞ്ച് പേരില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. സംസ്ഥാത്ത് പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് തടസമുണ്ടാകില്ല. കടകള്‍ ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും.

അനാവശ്യ യാത്രകള്‍

അനാവശ്യ യാത്രകള്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് പുറത്തേക്കുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മരണാന്തര ചടങ്ങുകള്‍, വിവാഹം എന്നിവ കര്‍ശന നിയന്ത്രണ വ്യവസ്ഥകളോടെ നടത്താം. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാം. തിരുവന്തപുരത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹ്തിന് 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.

സാംസ്‌കാരിക പരിപാടികള്‍

സാംസ്‌കാരിക പരിപാടികള്‍

സാംസ്‌കാരിക പരിപാടികള്‍, സര്‍ക്കാര്‍ നടത്തുന്ന പൊതുപരിപാടികള്‍, രാഷ്ട്രീയ, മത ചടങ്ങുകള്‍, തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. പൊതു സ്ഥലത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പൊലീസും തദ്ദേശ ഭരണ സ്ഥാപനങ്ങളും ശ്രമിക്കും. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

നിരോധനാജ്ഞ ലംഘനം

നിരോധനാജ്ഞ ലംഘനം

ഹോട്ടല്‍, റെസ്‌റ്റോറന്റ്. മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകളെ കണ്ടാല്‍ അത് നിരോധനാജ്ഞ ലംഘനമായി കണക്കാക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം

Recommended Video

cmsvideo
കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല
പിഎസ്സി പരീക്ഷകള്‍

പിഎസ്സി പരീക്ഷകള്‍

സംസ്ഥാനത്ത് പ്രഖ്യാപിച്ച പിഎസ്സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. നിരോധനാജ്ഞ അല്ലാതെ സമ്പൂര്‍ണ അടച്ചിടല്‍ എവിടെയുമില്ല. ഈ മാസം 15 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് ഇളവുകള്‍ നിലവില്‍ വരുമെങ്കിലും കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേരളം ഇതുവരെ തീരുമാനമെടുത്തില്ല. 15ന് മുമ്പ് സ്ഥിതിഗതികള്‍ ഒന്ന് കൂടിവിലയിരുത്തി തുടര്‍ നടപടികളുണ്ടാകും.

നിയമസഭാ തിരഞ്ഞെടുപ്പിൽ 55 സീറ്റിൽ ബിജെപി വെല്ലുവിളി, സിപിഎം റിപ്പോർട്ടിലെ കണ്ടെത്തലെന്ന് ജന്മഭൂമിനിയമസഭാ തിരഞ്ഞെടുപ്പിൽ 55 സീറ്റിൽ ബിജെപി വെല്ലുവിളി, സിപിഎം റിപ്പോർട്ടിലെ കണ്ടെത്തലെന്ന് ജന്മഭൂമി

അടല്‍ ടണല്‍ തുറക്കാൻ നരേന്ദ്ര മോദി, വൻ സന്നാഹമൊരുക്കി ഹിമാചൽ, മെനുവിൽ 40000ത്തിന്റെ കൂണുംഅടല്‍ ടണല്‍ തുറക്കാൻ നരേന്ദ്ര മോദി, വൻ സന്നാഹമൊരുക്കി ഹിമാചൽ, മെനുവിൽ 40000ത്തിന്റെ കൂണും

ഇന്ത്യയിലെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു: സെപ്തംബറിൽ മൂർദ്ധന്യത്തിലെത്തിയെന്ന് വിദഗ്ധർ!!ഇന്ത്യയിലെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു: സെപ്തംബറിൽ മൂർദ്ധന്യത്തിലെത്തിയെന്ന് വിദഗ്ധർ!!

English summary
Kerala Covid 19 Update: Section 144 declared in all the districts of the State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X