കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍; അറിയേണ്ടതെല്ലാം

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും. 45 വയസിന് മുകളില്‍ പ്രായമായര്‍വക്കാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. നിലവില്‍ വാക്സിന്‍ വിതരണം ചെയ്യുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങള്‍ വഴിയാവും മൂന്നാം ഘട്ടത്തിലേയും വാക്സിന്‍ വിതരണം.

എല്ലാ സര്‍ക്കാര്‍ കൊവിഡ് വാക്സിനേഷന്‍ സെന്‍ററുകളില്‍ നിന്നും വാക്സിന്‍ തീര്‍ത്തും സൗജന്യമായി ലഭിക്കും. സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രൈവറ്റ് ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള 250 രൂപ ഫീസ് അടച്ചും വാക്സിനേഷന്‍ എടുക്കാന്‍ സാധിക്കും. സംസ്ഥാനത്തെ 21 സ്വകാര്യ ആശുപത്രികളിലാണ് നിലവില്‍ കൊവിഡ് 19 വാക്സിൻ ലഭ്യമാകുക.

dry-run2

വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യരായവര്‍ കോ-വിന്‍ പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുവഴി വാക്‌സിനേഷന്‍ എടുക്കാനുള്ള ദിവസം, സമയം, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ നമുക്ക് സ്വന്തമായി തിരഞ്ഞെടുക്കാന്‍ സാധിക്കും. കോവിഷീല്‍ഡ് വാക്‌സിന്‍ ആണോ കോവാക്‌സിന്‍ ആണോ വേണ്ടത് എന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പില്‍ ഉണ്ട്. തിയതിയും വാക്‌സിനേഷന്‍ കേന്ദ്രവും ഇതിലൂടെ തന്നെ തിരഞ്ഞെടുക്കാം. ഒരു മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്നും പരമാവധി നാല് അപ്പോയിന്റ്‌മെന്റുകള്‍ എടുക്കാം.

ആധാര്‍ നമ്പറ്‍ ഉപയോഗിച്ചും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതോടെ ഒരു ഒടിപി ലഭിക്കും. ഈ അക്കൗണ്ടില്‍ കുടുംബാംഗങ്ങളെക്കൂടി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്താല്‍ വാക്‌സിന്‍ എടുക്കേണ്ട തിയ്യതിയും സമയവും കേന്ദ്രവും ലഭിക്കും. ഇവിടെ പോയി വാക്സിന്‍ സ്വീകരിക്കുന്നതിന് പിന്നാലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും മോണിറ്ററിങ് റെഫറന്‍സ് ഐ.ഡിയും ലഭിക്കും.

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
Kerala Covid-19 Vaccination Phase 3: Date, Eligibility, Cost, Documents Required and How To Register For Coronavirus Vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X