Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട; വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്‌സിനാണ് കൊവിഷീല്‍ഡെന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണ്. വരും ദിവസങ്ങളില്‍ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭിക്കണം. അടുത്ത ഘട്ടത്തില്‍ ആവശ്യമാണെങ്കില്‍ കേരളത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

covid

കൂടുതല്‍ വാക്‌സിന്‍ ലഭിച്ചാല്‍ കൊടുക്കാന്‍ കേരളം തയ്യാറാണ്. കൂടുതല്‍ വാക്‌സിന്‍ ലഭിക്കണം. അത് നമ്മുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ല. കുടുതല്‍ വാക്‌സിനുകള്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കുത്തിവയ്പ്പ് എടുക്കുന്നത്. ആരോഗ്യമെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിക്കും. ഇന്ന് 13300 പേര്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കൊവിഡിന്റെ കടുത്ത ലക്ഷണമുള്ളവര്‍, പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നില്ല. കുത്തിവയ്പ്പ് സ്വീകരിച്ചവര്‍ക്കുണ്ടാകുന്ന ചെറിയ അലര്‍ജി പോലും ആരോഗ്യവകുപ്പ് നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+