കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മരണപ്പട്ടികയില്‍ സര്‍ക്കാരിന്റെ തരംതിരിവ്, 39 പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്; വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായി മരിച്ചവരില്‍ പലരെയും കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് അഞ്ച് മാസമായി. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച മുതലാണ് ഈ രിതിയിലുള്ള ഒരു തരംതിരിവ് പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തുടുങ്ങിയത്. കൊവിഡ് പോസിറ്റീവായ 39 പേരെ ഇതുവരെ സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 31 പേരും ജൂലൈ 20ന് ശേഷം മരിച്ചവരാണ്.

covid

കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ദിവസേന പുറത്തിറക്കുന്ന ബുള്ളറ്റിനില്‍ ഈ മരണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ മുതല്‍ ഇത് ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ച് മരിച്ചവരില്‍ 30 ശതമാനം പേരുടെയും മരണ കാരണം കൊവിഡ് അല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 82 പേരാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ കൊവിഡ് മരണപ്പട്ടികയിലുള്ളത്.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

അതേസമയം, പ്ലാസ്മ തെറാപ്പി നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ പോലും മരണപ്പട്ടികയ്ക്ക് പുറത്തായെന്നും മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമാണ് കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇതോടെ 11,342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,467 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

'സ്റ്റാര്‍ട്ടപ്പ് മിഷനിലെ പദവി അമേരിക്കന്‍ വനിത രാജി വെച്ചത് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വഴിയരൊക്കുന്നു'സ്റ്റാര്‍ട്ടപ്പ് മിഷനിലെ പദവി അമേരിക്കന്‍ വനിത രാജി വെച്ചത് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വഴിയരൊക്കുന്നു

ഐഎസ്ഒ അംഗീകാര നിറവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്: അംഗീകാരം മികവുറ്റ പ്രവർത്തനങ്ങൾക്ക്</a><br><a href=സർക്കാർ പ്രതിസന്ധിയിലായപ്പോൾ ആരോപണങ്ങളുമായി പിടിച്ചുനിൽക്കാൻ ശ്രമം: ബെന്നി ബെഹനാൻ" title="ഐഎസ്ഒ അംഗീകാര നിറവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്: അംഗീകാരം മികവുറ്റ പ്രവർത്തനങ്ങൾക്ക്
സർക്കാർ പ്രതിസന്ധിയിലായപ്പോൾ ആരോപണങ്ങളുമായി പിടിച്ചുനിൽക്കാൻ ശ്രമം: ബെന്നി ബെഹനാൻ" />ഐഎസ്ഒ അംഗീകാര നിറവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്: അംഗീകാരം മികവുറ്റ പ്രവർത്തനങ്ങൾക്ക്
സർക്കാർ പ്രതിസന്ധിയിലായപ്പോൾ ആരോപണങ്ങളുമായി പിടിച്ചുനിൽക്കാൻ ശ്രമം: ബെന്നി ബെഹനാൻ

English summary
Kerala Covid Death; 39 people are out of covid death list in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X