കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് മരണം സ്ഥിരീകരിക്കാൻ പുതിയ രീതി; മാറ്റം നാളെ മുതൽ

ഇനിമുതൽ 14 ജില്ലാതല സമിതികൾ മരണം കണ്ടെത്തും

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് മരണനിരക്കിൽ ആശയക്കുഴപ്പമുണ്ടെന്നും സർക്കാർ മരണനിരക്ക് മനപൂർവ്വം കുറച്ച് കാണിക്കുന്നതുമാണെന്ന വിമർശനം പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇതിന് പരിഹാരം സർക്കാരും കണ്ടെത്തിയിരുന്നു. കോവിഡ് മരണം സ്ഥിരീകരിക്കുന്നതിലെ ആശയക്കുഴപ്പം മാറ്റാൻ രോഗം സ്ഥിരീകരിക്കുന്നതിലെ രീതിയിൽ മാറ്റാം വരുത്താനാണ് സർക്കാർ തീരുമാനിച്ചത്. ഇത് നാളെ മുതൽ പ്രാവർത്തികമാകുകയാണ്.

covid 19

കോവിഡ് മരണങ്ങൾക്ക് നിലവിൽ സംസ്ഥാനതല ഡെത്ത് ഓഡിറ്റ് കമ്മിറ്റി അന്തിമരൂപം നൽകിയിട്ടുണ്ട്. ഇനിമുതൽ 14 ജില്ലാതല സമിതികൾ മരണം കണ്ടെത്തും. മരണത്തിന്റെ യഥാർത്ഥ കാരണം നിർണ്ണയിക്കാൻ ഡോക്ടർമാർ മാനദണ്ഡങ്ങൾ തയ്യാറാക്കും. പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടര്‍മാര്‍ക്ക് തന്നെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയറും നിർമിച്ചിരുന്നു. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ സൂപ്രണ്ടോ ആണു മരണകാരണം വ്യക്തമാക്കിയുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തയാറാക്കേണ്ടത്. അവര്‍ പോര്‍ട്ടലില്‍ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ്‌ലോഡ് ചെയ്യണം. ഇതു ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം.

Recommended Video

cmsvideo
Ceiling-mounted Covid infection detector developed by British scientists | Oneindia Malayalam

ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു. കോവിഡ് മരണമാണോയെന്ന് ജില്ലയില്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ടിങ് സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Kerala covid death new guidelines for conforming death in district wise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X