Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1970 പേർക്ക്; 2884 പേർക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ആണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 2884 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 26,127 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,63,444 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4422 ആയി.

Covid 19

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,974 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,23,90,578 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം - 238
കോഴിക്കോട് - 237
കോട്ടയം - 217
കണ്ണൂര്‍ - 176
തൃശൂര്‍ - 166
തിരുവനന്തപുരം - 165
കൊല്ലം - 163
പത്തനംതിട്ട - 126
ആലപ്പുഴ - 103
മലപ്പുറം - 102
ഇടുക്കി - 81
കാസര്‍ഗോഡ് - 78
പാലക്കാട് - 69
വയനാട് - 49

കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 104 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 91 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 145 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 229, കോഴിക്കോട് 231, കോട്ടയം 199, കണ്ണൂര്‍ 137, തൃശൂര്‍ 164, തിരുവനന്തപുരം 102, കൊല്ലം 162, പത്തനംതിട്ട 107, ആലപ്പുഴ 101, മലപ്പുറം 96, ഇടുക്കി 76, കാസര്‍ഗോഡ് 67, പാലക്കാട് 25, വയനാട് 46 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, തിരുവനന്തപുരം, എറണാകുളം, പാലക്കാട് 2 വീതം, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം - 183
കൊല്ലം - 33
പത്തനംതിട്ട - 141
ആലപ്പുഴ - 159
കോട്ടയം - 155
ഇടുക്കി - 97
എറണാകുളം - 752
തൃശൂര്‍ - 216
പാലക്കാട് - 62
മലപ്പുറം - 277
കോഴിക്കോട് - 365
വയനാട് - 35
കണ്ണൂര്‍ - 319
കാസര്‍ഗോഡ് - 90

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,461 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,39,309 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4152 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 449 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    വാക്‌സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+