കോവിഡ് നിയന്ത്രണം ഹയർസെക്കൻഡറി പരീക്ഷയെ ബാധിക്കില്ല
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി പരീക്ഷകൾ നടത്താനാണ് തീരുമാനം
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം കടന്നു കഴിഞ്ഞു. എന്നാൽ കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഹയർസെക്കൻഡറി, എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി പരീക്ഷകൾ നടത്താനാണ് തീരുമാനം. ഹയര്‍ സെക്കന്‍ഡറിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2004 പരീക്ഷ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്തുള്ളത്.
പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർഥികളുടെ ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും ഹാളിലേക്ക് പ്രവേശിപ്പിക്കുക. ശരീര ഊഷ്മാവിൽ വ്യത്യാസമുള്ള കുട്ടികൾക്കും കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ച കുട്ടികൾക്കും പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യമൊരുക്കും.

പരീക്ഷ ഹാളിന് അകത്തും പുറത്തും സാമൂഹിക അകലം ഉറപ്പാക്കും. രക്ഷകര്‍ത്താക്കളെ പരീക്ഷ ഹാളിന് പുറത്ത് കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും രീതിയില്‍ യാത്ര ബുദ്ധിമുട്ട് ഉണ്ടായാല്‍ ക്രമീകരണം നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Recommended Video
നേരത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാംക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ മുൻവർഷത്തെ മാർക്കുകളുടെ അടിസ്ഥാനത്തിലടക്കം കുട്ടികളെ പാസ്സാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കുന്നു. പത്താം ക്ലാസ്സിൽ നിന്ന് പതിനൊന്നാം ക്ലാസ്സിലേക്ക് കുട്ടികളെ എങ്ങനെ പ്രവേശിപ്പിക്കുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും.












Click it and Unblock the Notifications