സ്കൂളുകളും കോളേജും തുറക്കുന്നു; കേരളത്തിൽ കൊവിഡ് കുറയുന്നു; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ
സ്കൂളുകളും കോളേജും തുറക്കുന്നു; കേരളത്തിൽ കൊവിഡ് കുറയുന്നു; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് രോഗ വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും അവലോകന യോഗത്തിൽ തീരുമാനമായി. 10, 11, 12 ക്ലാസുകളും കോളേജുകളും ഫെബ്രുവരി ഏഴാം തീയതി മുതൽ തുറക്കും. 1 മുതൽ 9 വരെയുളള ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ ആരംഭിക്കാനും സർക്കാർ അനുമതി നൽകി.
Recommended Video
ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവയും ഫെബ്രുവരി 14 മുതൽ പ്രവർത്തിക്കും. നിശ്ചയിച്ച് പരീക്ഷകൾ മുടക്കമില്ലാതെ നടക്കും. ഞായറാഴ്ചകളിൽ ആരാധനയ്ക്ക് വിശ്വാസികൾക്ക് പങ്കെടുക്കാൻ അനുമതി നൽകി.

ആരാധനാലയങ്ങളിൽ 20 പേർക്ക് പങ്കെടുക്കാൻ സാധിക്കും. അതേസമയം, മറ്റ് ക്ലാസുകൾ ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഞായറാഴ്ച ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ തുടരും.
'സി' വിഭാഗത്തിൽ കൊല്ലം ജില്ലയെ മാത്രമാണ് ഉൾപ്പെടുത്തിരിക്കുന്നത്. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ സ്വീകരിക്കും. കൊല്ലത്ത് രോഗബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്.
അതിനാലാണ് കൊല്ലം ജില്ലയെ സി കാറ്റഗറിയിൽ നിലനിർത്തിയത്. എന്നാൽ, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളെ സി വിഭാഗത്തിൽ നിന്നും ഒഴിവാക്കി. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ എ കാറ്റഗറിയിൽ. കാസർകോട് ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിട്ടില്ല. എന്നാൽ, ബാക്കി ജില്ലകൾ ജില്ലകൾ ബി കാറ്റഗറിയിലാണ്.
ആറ്റുകാൽ പൊങ്കാല വീടുകളിൽ ഇടാൻ അനുമതിയുണ്ട്. ക്ഷേത്ര പരിസരത്ത് 200 പേർക്ക് മാത്രം പൊങ്കാലയിൽ പങ്കെടുക്കാം. അതേസമയം ജനുവരി 21 മുതൽ ആണ് കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനം കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് ആയിരുന്നു സ്കൂളുകൾ അടച്ചിട്ടത്. എന്നാൽ കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തുറക്കുവാനുള്ള തീരുമാനം സർക്കാർ മുന്നോട്ടുവച്ചത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications