Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇന്ന് 2710 പേർക്ക് കൊവിഡ്;2347പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം;കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,98,108 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

pinarayi Vijayan

19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മല്‍ സ്വദേശി ഐ. നിസാന്‍ (84), ചിറയിന്‍കീഴ് സ്വദേശി രാജന്‍ പിള്ള (60), ചുള്ളിമാനൂര്‍ സ്വദേശി അപ്പു (82), മടവൂര്‍ സ്വദേശിനി ഷീജ (50), കൊല്ലം തേവനൂര്‍ സ്വദേശി അനില്‍കുമാര്‍ (42), സദാനന്ദപുരം സ്വദേശിനി സുശീല (56), ഇടുക്കി പീരുമേട് സ്വദേശി മാത്യു ജോസഫ് (65), എറണാകുളം കൊച്ചി സ്വദേശി ഡോ. ആര്‍. ശിവകുമാര്‍ (61), പുഷ്പ നഗര്‍ സ്വദേശി കെ. അപ്പു (75), പള്ളുരുത്തി സ്വദേശി വി.എ. ജോസഫ് (70), ഏലൂര്‍ സ്വദേശി മോഹന്‍ സുരേഷ് (51), പാലക്കാട് സ്വദേശി ബീഫാത്തിമ (70), മലപ്പുറം സ്വദേശി അലാവി കുട്ടി ഹാജി (70), വയനാട് മുട്ടില്‍ സ്വദേശിനി സാറ ബീവി (55), കണ്ണൂര്‍ സ്വദേശിനി റിനി ഹരിദാസന്‍ (29), തുവക്കുന്ന് സ്വദേശിനി ചീരൂട്ടി (79), പാനൂര്‍ സ്വദേശി അബൂബക്കര്‍ (59), തലശേരി സ്വദേശി വിന്‍സന്റ് ഫ്രാന്‍സിസ് (78) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1888 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 476, കോഴിക്കോട് 385, എറണാകുളം 192, തൃശൂര്‍ 221, ആലപ്പുഴ 220, തിരുവനന്തപുരം 164, കൊല്ലം 185, പാലക്കാട് 98, കോട്ടയം 157, കണ്ണൂര്‍ 67, ഇടുക്കി 69, കാസര്‍ഗോഡ് 53, പത്തനംതിട്ട 26, വയനാട് 34 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 7, തിരുവനന്തപുരം, കൊല്ലം 6 വീതം, കോഴിക്കോട് 5, തൃശൂര്‍ 3, മലപ്പുറം 2, പത്തനംതിട്ട, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 310, കൊല്ലം 654, പത്തനംതിട്ട 155, ആലപ്പുഴ 658, കോട്ടയം 683, ഇടുക്കി 283, എറണാകുളം 503, തൃശൂര്‍ 647, പാലക്കാട് 973, മലപ്പുറം 684, കോഴിക്കോട് 556, വയനാട് 67, കണ്ണൂര്‍ 285, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,54,774 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,739 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1815 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരുണാപുരം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8, 16, 17), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 23), എറണാകുളം ജില്ലയിലെ കീരമ്പാറ (സബ് വാര്‍ഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Recommended Video

cmsvideo
    കേരളത്തിൽ വാക്സിൻ ആദ്യം കൊടുക്കേണ്ടവരുടെ ലിസ്റ്റ് എടുക്കുന്നു

    9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 600 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+