Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നും 32000ത്തിന് മുകളിൽ രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41.. 188 മരണം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
    covid

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,19,01,842 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
    പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി.

    കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,456 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1441 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 4324, എറണാകുളം 3718, കോഴിക്കോട് 3471, പാലക്കാട് 1982, കൊല്ലം 2892, മലപ്പുറം 2589, തിരുവനന്തപുരം 2330, കോട്ടയം 2012, ആലപ്പുഴ 1672, കണ്ണൂര്‍ 1543, പത്തനംതിട്ട 1238, ഇടുക്കി 1144, വയനാട് 994, കാസര്‍ഗോഡ് 547 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

    98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട്, കണ്ണൂര്‍ 15 വീതം, കൊല്ലം, വയനാട് 14 വീതം, പത്തനംതിട്ട 13, കാസര്‍ഗോഡ് 7, കോട്ടയം, എറണാകുളം 6 വീതം, തൃശൂര്‍ 3, ആലപ്പുഴ, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,634 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1501, കൊല്ലം 2994, പത്തനംതിട്ട 497, ആലപ്പുഴ 914, കോട്ടയം 1822, ഇടുക്കി 559, എറണാകുളം 2190, തൃശൂര്‍ 2700, പാലക്കാട് 2652, മലപ്പുറം 1850, കോഴിക്കോട് 1369, വയനാട് 400, കണ്ണൂര്‍ 1855, കാസര്‍ഗോഡ് 331 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
    ഇതോടെ 2,40,186 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,60,248 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,68,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,34,805 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,282 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3112 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    അതേസമയം കോവിഡ് പ്രതിരോധത്തിന്റെ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്തഘട്ടത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കും.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ യോഗത്തിൽ സംസാരിക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച്, മുഴുവൻ ജനപ്രതിനിധികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+