കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കേരളത്തില്‍ പിടിമുറുക്കും; ഏറ്റവും കൂടുതല്‍ കേസുകള്‍ സംസ്ഥാനത്ത്, കണക്കുകള്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: രാജ്യത്ത് ജനസംഖ്യയുടെ അനുപാതത്തില്‍ ഏറ്റവും കൂടുതല്‍ സജീവമായ കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതായി കേരളം. ജനസംഖ്യയുടെ ദശലക്ഷത്തില്‍ 2421 രോഗികളാണ് കേരളത്തിലുള്ളത്. ഇത് മഹാരാഷ്ട്രയില്‍ 2297ഉം കര്‍ണാടകയില്‍ 1845ഉം ആണ്. ദില്ലിയില്‍ ഇത് 1503 ആണ്. സംസ്ഥാനത്ത് രോഗവ്യാപനം ഉയരുന്നത് കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

covid

ജനസംഖ്യയുടെ ദശലക്ഷ കണക്കില്‍ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്. സെപ്റ്റംബര്‍ 26 മുതല്‍ ഓക്ടോബര്‍ 3 വരെയുള്ള കണക്കെടുത്ത് പരിശോധിച്ചാല്‍ കേരളത്തില്‍ ഇത് 1599 ആണ്. ഇതേ ആഴ്ചയില്‍ ദില്ലിയില്‍ 1198 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കര്‍ണാടകയില്‍ 1055 കേസുകളാണ്. മഹാരാഷ്ട്രയില്‍ ഇത് 976 ആണ്. ഈ കാലയളവില്‍ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്. 13.8 ശതമാനമാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . എന്നാല്‍ ഇത് ദേശിയ ശരാശരിയില്‍ 7.3 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയത് മഹാരാഷ്ട്രയിലാണ്. 16.7 ശതമാനം.

നിതീഷ് കുമാറിനെ ചേര്‍ത്ത് പിടിച്ച് ബിജെപി; എല്‍ജെപിക്ക് മുന്നറിയിപ്പ്; മോദിക്കൊപ്പമെന്ന് പസ്വാന്‍നിതീഷ് കുമാറിനെ ചേര്‍ത്ത് പിടിച്ച് ബിജെപി; എല്‍ജെപിക്ക് മുന്നറിയിപ്പ്; മോദിക്കൊപ്പമെന്ന് പസ്വാന്‍

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണെന്നാണ് ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ രോഗികളെ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തിന്റെ ആരോഗ്യ സൗകര്യം തയ്യാറാണോ എന്നതാണ് പ്രധാന ചോദ്യം, എന്നാല്‍ ഇതില്‍ ആരോഗ്യ വിദഗ്ദരുടെ ഉത്തരം പ്രോത്സാഹജനകമല്ല.

സംസ്ഥാനത്ത് കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായുള്ള ഐസിയുവും വെന്റിലേറ്റര്‍ സൗകര്യം ഓരോ ജില്ല തിരിച്ച് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുറവുണ്ട്. ഇതുമൂലം നിലവിലുള്ള സൗകര്യങ്ങളില്‍ അമിത സമ്മര്‍ദ്ദമുണ്ടെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഉയര്‍ന്നാല്‍ അത് മറ്റൊരു ദുരന്തത്തിലേക്ക് നയിക്കും. മരണ സംഖ്യ കേരളത്തില്‍ ഉയര്‍ന്നേക്കുമെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു.

തുടരെ തുടരെ ലൈവില്ല, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുമില്ല; ബിനീഷ് കോടിയേരിയെ ചോദ്യംചെയ്ത് വിട്ടയച്ചുതുടരെ തുടരെ ലൈവില്ല, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുമില്ല; ബിനീഷ് കോടിയേരിയെ ചോദ്യംചെയ്ത് വിട്ടയച്ചു

കേരളത്തിൽ ഇന്ന് 7871 പേർക്ക് കൊവിഡ്; 6910 പേർക്ക് സമ്പർക്കത്തിലൂടെ, 25 മരണം കേരളത്തിൽ ഇന്ന് 7871 പേർക്ക് കൊവിഡ്; 6910 പേർക്ക് സമ്പർക്കത്തിലൂടെ, 25 മരണം

 ശബരിമല പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: പമ്പ വഴി മാത്രം പ്രവേശനം ശബരിമല പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: പമ്പ വഴി മാത്രം പ്രവേശനം

English summary
Kerala Covid Update: The State has the highest number of active Covid-19 cases per population
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X